ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക

0

കപടശാസ്ത്രത്തിന്റേയും വിഭാഗീയതയുടേയും ശക്തികൾക്കെതിരായി പോരാടുക

ഇന്ത്യ അത്യന്തം കലുഷിതമായ കാലത്തിലൂടെ കടന്നുപോകയാണ്. കഴിഞ്ഞ ദശകങ്ങളിൽ സ്വതന്ത്ര ഇന്ത്യ രാഷ്ട്രനിർമാണത്തിന്റെ അടിത്തറയായി അംഗീകരിച്ച ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂ ഹ്യനീതി, ശാസ്ത്രബോധം ലിംഗനീതി തുടങ്ങിയവ ചോദ്യം ചെയ്യുപ്പേടുന്നു എന്ന് മാത്രമല്ല പൗരത്വത്തിന്റെ മാനദണ്ഡങ്ങളടക്കം ജനജീവിതത്തിന്റെ എല്ലാ ഘടകങ്ങളും പുനർനിർവചിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അളവുകോലുകളനുസരിച്ച് ജീവിക്കാൻ എല്ലാ പൗരന്മാരെയും നിർബന്ധിക്കുകയും പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളായി കണക്കാക്കി അടിച്ചമർത്തുകയും ചെയ്യുന്നു. കേന്ദ്രസര്‍ ക്കാരാകട്ടെ മേല്‍പ്പറഞ്ഞവയുടെയെല്ലാം മറ പിടിച്ച് സാമ്പത്തിക ഉദാരീകരണത്തിലും കോർപ്പറേറ്റ് ചങ്ങാത്ത മുതലാളിത്തത്തിലും അധിഷ്ഠിതമായ സാമ്പത്തിക നയങ്ങൾ ഏറ്റവും തീവ്രമായും ജനവിരുദ്ധമായും നടപ്പാക്കുകയാണ്. വിദ്യാഭ്യാസം, കൃഷി തുടങ്ങിയവ അടക്കം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യയുടെ ഫെഡറലിസത്തെ തകര്‍ത്ത് അധികാരകേന്ദ്രീകരണത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ്. കോര്‍പ്പറേറ്റനുകൂല സാമ്പത്തികനയങ്ങള്‍ എതിര്‍പ്പുകളില്ലാതെ നടപ്പാക്കുന്നതിലേയ്ക്കാവും ഇത് രാജ്യത്തെ എത്തിക്കുന്നത്.

കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗം പോലും പോലും നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് ഭരണകൂടം ഇത്തരം കോർപ്പറേറ്റ് പ്രീണന നയങ്ങളുമായി മുന്നോട്ട് പോയത്. ജനങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള കോവിഡ് വാക്സിൻ വിതരണത്തിൽ നിന്നു പോലും പിന്മാറാൻ കേന്ദ്രഭരണകൂടം ശ്രമിച്ചത് ഈ പ്രീണന നയത്തിന് ഉദാഹരണമാണ്. രാജ്യതലസ്ഥാനത്ത് മാസങ്ങളായിത്തുടരുന്ന കര്‍ഷക സമരത്തോട് അടിച്ചമര്‍ത്തല്‍നയം സ്വീകരിക്കുന്നതും കാശ്മീരിനെത്തുടര്‍ന്ന് ലക്ഷദ്വീപിലും പൗരാവകാശങ്ങള്‍ നിഷേധിച്ച് അവിടങ്ങളില്‍ കോര്‍പ്പറേറ്റ് വാഴ്ചയ്ക്ക് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുന്നതും ഇതേ നയത്തിന്റെ തുടര്‍ച്ചകളാണ്. ഏറ്റവും അവസാനം ഇന്ത്യയിലെ ഓർഡിനൻസ് ഫാക്ടറികൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ തൊഴിലാളികൾ നടത്താൻ തീരുമാനിച്ച സമരത്തെ അടിച്ചമർ ത്താൻ ഇതുവരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള കരിനിയമങ്ങളാണ് നടപ്പിലാക്കുന്നത്.

അടിസ്ഥാനശാസ്ത്രസത്യങ്ങളുടെ പോലും നിരാസമാണ് ഇന്നത്തെ ഭരണകൂടനയങ്ങളുടെ പൊതുരീതി. കോവിഡിന്റെ ഉറവിടങ്ങളെയും അതിനുള്ള പ്രതിവിധികളെയും സംബന്ധിച്ച് ശാസ്ത്രീയ വിജ്ഞാനവുമായി ഒരു ബന്ധവുമില്ലാത്ത അഭിപ്രായങ്ങൾ വസ്തുതകളായി പ്രചരിപ്പിക്കാൻ ചില ഹിന്ദുത്വസൈദ്ധാന്തികർ ശ്രമി ച്ചത് ഇതിനുദാഹരണമാണ്. തികഞ്ഞ അശാസ്ത്രീയതയും കപടശാസ്ത്രരൂപങ്ങളും ശാസ്ത്രഗവേഷണത്തിലും വിദ്യാഭ്യാസരംഗത്തും പ്രചരിപ്പിക്കാൻ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ഈയിടെ അവതരിപ്പിക്ക പ്പെട്ട ദേശീയ വിദ്യാഭ്യാസനയത്തിൽ ഈ ശ്രമം വളരെ പ്രകടമായി. ശാസ്ത്രഗവേഷണ പ്രോജക്ടുകളെയും ഗ്രാന്റുക ളെയും എല്ലാം ഇതുവരെ ആർക്കും നിർവചിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത വൈദിക സയൻസും കല്പഗണിതവും മറ്റുമായി കൂട്ടിയിണക്കാനുള്ള ശ്രമം നടക്കുന്നു. പ്രാചീന ഭാരതപാരമ്പര്യത്തെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പുനഃപരിശോധിക്കാനുള്ള അവസരം പോലും നൽകാതെ ആധികാരിക വൈജ്ഞാനികശാഖകളെന്ന നിലയിൽ ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേ സമയം ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരതയെയും അതിലേക്ക് മുസ്ലിങ്ങൾ അടക്കമുള്ള ജനവിഭാഗങ്ങൾ നൽകിയ സംഭവനകളെയും ബോധപൂർവം ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. വൈദിക പാരമ്പര്യ ത്തിന്റെ പേരില്‍ ബൗദ്ധ ജൈന വിഭാഗങ്ങൾ അടക്കമുള്ള ജനസാമാന്യത്തിന്റെ സംഭാവനകൾ പോലും പുറന്തള്ളപ്പെടുകയാണ്.ശാസ്ത്രബോധത്തെ തകർക്കുക മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരവും ബഹുസാംസ്കാരികവുമായ സ്വഭാവത്തെപോലും തകർക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ഹിന്ദുമതരാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നുള്ള നാളുകളില്‍ ശാസ്ത്രബോധത്തിന്റെ പ്രചാരവും അതിന്റെ സർഗാത്മക മായ വികാസവും ഇന്ത്യൻ രാഷ്ട്രനിർമാണത്തിന്റെ ആധാരശിലയായി ഭരണകര്‍ത്താക്കള്‍ ആദ്യഘട്ടത്തിൽ കണ്ടിരുന്നു. അതിനോടൊപ്പം ഇന്ത്യൻ പാരമ്പര്യത്തിന്റെ ഗുണപരമായ വശങ്ങളെ ഉൾക്കൊണ്ട് മതനിരപേക്ഷവും സാമൂഹ്യനീതിയിൽ അധിഷ്ഠിതവും ജനാധിപത്യപരവുമായ ഇന്ത്യയുടെ സൃഷ്ടിയും അന്ന് പ്രധാനമായി കണ്ടിരുന്നു. ഹിന്ദുമതസ്വത്വരാഷ്ട്രീയം ആധിപത്യം സ്ഥാപിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ അടിസ്ഥാ നതത്വങ്ങളെ വീണ്ടെടുക്കുക ജനാധിപത്യപ്രസ്ഥാനങ്ങളുടെ അടിയന്തിരകടമയാണ്. ഈ വീണ്ടെടുപ്പിന്റെ ആധാരശില ആധുനികശാസ്ത്രത്തിന്റെ പ്രപഞ്ചവീക്ഷണവും അത് നൽകുന്ന മാനവികൈക്യത്തിന്റെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര്യത്തിന്റെയും അടിസ്ഥാനസന്ദേശവുമാണ്. ഇവ പ്രചരിപ്പിച്ച് കൊണ്ട് കപടശാസ്ത്രത്തിന്റേയും വിഭാഗീയതയുടേയും ശക്തികൾക്കെതിരായി പോരാടുക ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അടിസ്ഥാന കടമയായി ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. അതിനായി എല്ലാ മേഖലകളിലുമുള്ള പരിശ്രമങ്ങളുമായി മുന്നിട്ടിറങ്ങുവാൻ എല്ലാ ജനാധിപത്യവാദികളോടും പുരോഗമന ബഹുജന പ്രസ്ഥാനങ്ങളോടും പരിഷത്ത് ആഹ്വാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *