കേരളത്തിന്റെ പതിനാലാം പദ്ധതി സുസ്ഥിരവികസനത്തിന് ഊന്നൽ നൽകി ജനകീയമായി തയ്യാറാക്കണം

0

സുസ്ഥിര വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരിക്കണം

ഇന്ത്യയിൽ, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങൾ തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 സാമ്പത്തിക വർഷത്തോടെ ആരംഭിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.കോവിഡാനന്തര ജീവിതത്തെപ്പറ്റിയുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുകയാണ്. കോവിഡ് വിട്ടുമാറാത്തതിനാലും കാലാവ സ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തീവ്രമായതിനാലും ഭാവിയെപ്പറ്റി കടുത്ത ആശങ്കകൾ നിലനിൽ ക്കുന്നു. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ഒരു വർഷത്തിനകം തന്നെ വികസിപ്പി ക്കാൻ കഴിഞ്ഞുവെന്നത് ശാസ്ത്രം നൽകുന്ന ഭാവിസാധ്യതകളെക്കുറിച്ച് ജനങ്ങളുടെ പ്രതീക്ഷകൾ വളരെ വർദ്ധിപ്പിച്ചിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം പാരിസ്ഥിതിക തകർച്ചയിലേക്കും, തുടർന്ന് ആവാസ വ്യവസ്ഥകളുടെ തകർച്ചയിലേക്കും അതു മൂലമുള്ള ജീവജാതികളുടെ നാശത്തിലേക്കും നയിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം ഒരു സാഹചര്യം, പുതിയ രോഗങ്ങളും ആവര്ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളും മനുഷ്യസമൂഹത്തിനു മുന്നിൽ പുത്തന് പ്രതിസന്ധികള് സൃഷ്ടിക്കും. ആധുനിക ശാസ്ത്രം മാനവരാശിയുടെ മുന്നില് വയ്ക്കുന്ന ശുഭപ്രതീക്ഷകള്ക്ക് മങ്ങലേൽക്കുന്നതിനും അതിന്റ നേട്ടങ്ങല് എല്ലാവര്ക്കും അനുഭവവേദ്യ മാകുന്നതിന് തടസ്സങ്ങളുണ്ടാകുന്നതിനും ഇത് കാരണമാകും ഈ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാര ണം പ്രകൃതിയിൽ മനുഷന്റെ തെറ്റായ ഇടപെടലുകളാണെന്ന് മുമ്പേ തന്നെ ബോധ്യമായതാണ്. അതിനാൽ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബണ്ഡങ്ങളിൽ നടപ്പുരീതികൾ തുടർന്നാൽ പ്രതിസന്ധികൾ വർദ്ധിക്കുകയും പ്രതീക്ഷകൾക്ക് കൂടുതൽ മങ്ങലേൽക്കുകയും ചെയ്യും.
ഇതെല്ലാം കാണിക്കുന്നത്, മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യന്യം പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളിൽ കാതലായ മാറ്റങ്ങൾ വേണമെന്നാണ്. ഇതിനു സഹായകമായ സ്ഥൂലതല തിരുത്തലുകളും സൂക്ഷ്മതല ഇടപെടലുകളും അനിവാര്യമാണ്. ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന സാധ്യതകൾ മാനവരാശിയുടെ പൊതുസ്വത്തായി മാറണം. പുതിയൊരു മാനവികതയും അതിനു സഹായകമായ സാമൂഹ്യബന്ധങ്ങളും സംജാതമാകണം. ഇന്നത്തെക്കാൾ നല്ല ഒരു നാളെയെ സൃഷ്ടിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷ സമൂഹത്തിൽ സൃഷ്ടിക്കാൻ സാധിക്കണം. ഈ സാഹചര്യം, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാക്കിയിരിക്കയാണ്. ഉല്പാദന മേഖലകൾ, സേവന മേഖലകൾ, പശ്ചാത്തല സൗകര്യവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം ഭാവനാപൂർണ്ണമായ മാറ്റങ്ങളുണ്ടാവണം. പ്രവർത്തനങ്ങളുടെ നല്ലൊരു ഭാഗം, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ഭൂമിക വികസിക്കുമാറ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയാണ് നടക്കേണ്ടത്. അതിനു സഹായകമാംവിധം അധികാര വികേന്ദ്രീകരണ പ്രക്രിയ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളെയും അധ്വാനശേഷിയെയും സ്ഥായിയായി വികസിപ്പിക്കാനും ഉപയോഗപ്പെടുത്താനും സാധിക്കണം. നീർത്തടാധിഷ്ഠിത വികസനം അതിനുള്ള സാധ്യതയാവണം.
ഈ വിധത്തിൽ, സുസ്ഥിര വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരിക്കണം ഇതിനായി ഒമ്പതാം പദ്ധതിക്കാലത്ത് നടപ്പാക്കിയത് പോലെ വിപുലമായ മുന്നൊരുക്കങ്ങള് നടത്തി,വിദഗ്ദ്ധരുടേയും ബഹുജനങ്ങളുടേയും യുവജനങ്ങളുടേയും വിവിധ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടേയും പങ്കാളിത്തം ഉറപ്പ് വരുത്തി പതിനാലാം പദ്ധതി ജനകീയമായി രൂപീകരിക്കുകയും ജനകീയ നിര്വ്വഹണം ഉറപ്പ് വരുത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58 മത് സംസ്ഥാന സമ്മേളനം കേരള സര്ക്കാരിനോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *