പ്രേമ – രജേന്ദ്രൻ കുടുംബസഹായനിധിക്കായി ഗാനതരംഗിണി.
Prema Rajendran Ganatarangini
പരിഷത്ത് പ്രവർത്തകയും കലാജാഥകളിലെ സജീവ സന്നിദ്ധ്യവുമാണ് തൃപ്പൂണിത്തുറ മേഖലയിലെ പ്രേമരാജേന്ദ്രൻ . ഭർത്താവ് രാജേന്ദ്രനും കലാകാരനാണ്. പുരോഗമന പ്രസ്ഥാനങ്ങളുടെ കലാ – സാംസ്കാരികവേദികളിലെ സ്ഥിരം സാന്നിദ്ധ്യവുമാണ് ഇരുവരും. സാമ്പത്തിക ബാധ്യതയാലും രോഗത്താലും വിഷമിക്കുന്ന ഈ കലാപ്രവർത്തകദമ്പതി കളുടെ കുടുംബ സഹായനിധിക്കായി ഗാനസാമ്രാട്ട് കൊച്ചിൻ മൺസൂർ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടത്തിയ ‘ഗാനതരംഗിണി ‘പരിപാടി മുൻ എം.എൽ.എ അഡ്വ.എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി രക്ഷാധികാരി അഡ്വ. സുഭാഷ് ചന്ദ് അദ്ധ്യക്ഷനായി. പുരോഗമനകലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ.കെ.ജി.പൗലോസ്, കേരള സംഗീതനാടക അക്കാദമി ആക്റ്റിംഗ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് , നാടക പ്രവർത്തകൻ എ.ആർ. രതീശൻ , കേരളശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.എൻ. ഷാജി, പുരോഗമനകലാസാഹിത്യസംഘം തൃപ്പൂണിത്തുറ മേഖല സെക്രട്ടറി സി.ബി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എം.കെ. സുനിൽ സ്വാഗതം പറഞ്ഞു. മുപ്പത് ഗായകരുടെ 41 ഗാനങ്ങൾ 4 മണിക്കൂറിൽ പാടിയാണ് കൊച്ചിൻ മൺസൂർ തന്റെ 20-ാമത്തെ റെക്കോഡിട്ടത് . പരിപാടിക്ക് ആശംസകളർപ്പിക്കാൻ വർഗീസ് കാട്ടിപ്പറമ്പൻ, കലാമണ്ഡലം പ്രഭാകരൻ, കലാഭവൻ സുദർശനൻ, ഗോകുൽമേനോൻ , സുബ്രഹ്‌മണ്യൻ ബോൾഗാട്ടി, കലാഭവൻ ബഷീർ തുടങ്ങി നിരവധി കലാകാരൻമാർ എത്തിയിരുന്നു.