Pride Month 2022: LGBTQ ജന്റര്‍ ശിൽപശാല
Pride Month 2022
LGBTQ ജന്റർ ശിൽപശാല
ഫറോക്ക്: സമൂഹത്തിലെ ലിംഗ വൈവിധ്യങ്ങളെ അപഗ്രഥിക്കുന്ന LGBT Q I A ++ ജന്റര്‍ ശിൽപശാല കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴികോട് മേഖല സംഘടിപ്പിച്ചു. ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി.റീജ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ലിംഗ പരമായ വൈവിധ്യം ഉൾകൊള്ളാനാവാതെ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഒട്ടേറെ പീഡനങ്ങളും ദൗർഭാഗ്യകരമായ അനുഭവങ്ങളും സഹിക്കേണ്ടി വരുന്നവർ ഏറെയുണ്ട്. തുല്യമായ അവകാശങ്ങളും അധികാരങ്ങളും പദവികളും അർഹമായി ലഭിക്കാൻ ഇത്തരത്തിലുള്ളവരെ തിരിച്ചറിയാനും അംഗീകരിക്കാനും തയ്യാറായെങ്കിൽ മാത്രമേ നമ്മൾ സാമൂഹികമായി പുരോഗതി കൈവരിക്കാൻ കഴിവുള്ളവരാകൂ എന്നുള്ളതാണ് വാസ്തവം എന്ന് ശിൽപശാലയിൽ വിലയിരുത്തലുണ്ടായി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.കെ. സത്യപാലൻ, ജില്ലാ ജസ്റ്റിസ് ബോർഡ് അംഗം സിസിലി ജോർജ് , കേരള സംസ്ഥാന ടെക്സ്റ്റ് ബുക്ക് സമിതി അംഗം ഷിയാസ് മുഹമ്മദ് . എന്നിവർ വിഷയാവതരണം നടത്തി.യു. അഖിലേഷ് കുമാർ ,ജയശങ്കർ കിളിയൻ കണ്ടി, റസീന പി, ബാബു വാളക്കട തുടങ്ങിയവർ പരിപാടിയില്‍ സംസാരിച്ചു.