ചാലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത് ആഭിമുഖ്യത്തിൽ ശാസ്ത്രബോധ പ്രചാരണത്തിന് സയൻസ് – ഇൻ ആക്ഷൻ കോഴിക്കോട് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു.ശാസ്ത്രാധ്യാപകർ ഗവേഷകർ. ഡോക്ടർമാർ, ശാസ്ത്ര എഴുത്തുകാർ , ശാസ്ത്ര പ്രചാരകർ എന്നിവർ പങ്കെടുത്ത രൂപീകരണ യോഗത്തിൽ പരിഷത്ത് മുൻസംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി. അരവിന്ദൻ ” ശാസ്ത്രം ഇന്ത്യയിൽ ഇന്നലെ ഇന്ന് നാളെ ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സയൻസ് ഇൻ ആക്ഷൻ കോഴിക്കോടിന്‍റെ ഭാരവാഹികളായി ഡോ: ബാലകൃഷ്ണൻ ചെറൂപ്പ ചെയർമാൻ,പി.എം. ഗീത വൈസ് ചെയർപേഴ്സൺ, ഡോ: മിഥുൻ സിദ്ധാർഥൻ കൺവീനർ ഡോ: ഇ അബ്ദുൾ ഹമീദ് ജോ: കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.

ഡോ: ബാലകൃഷ്ണൻ ചെറൂപ്പയുടെ അധ്യക്ഷതയിൽ ഡോ: മിഥുൻ സിദ്ധാർഥൻ സ്വാഗതവും പരിഷത് ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ ആ മുഖാവതരണവും നടത്തി. ജില്ലാ കമ്മറ്റിയംഗം ടി.പി.സുകുമാരൻ, പ്രെഫ.കെ.ശ്രീധരൻ , പ്രൊഫ:ടി.പി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി.എം ഗീത നന്ദിയും പറഞ്ഞു. ഇ. അശോകൻ, ഹരീഷ് ഹർഷ, സിദിൻ.കെ, പ്രേമരാജൻ.സി. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *