പ്രൊഫ. പി എസ് നാരായണൻ അന്തരിച്ചു
പ്രൊഫ. പി എസ് നാരായണൻ
PSN മാഷ് എന്ന് പരിഷദ് സംഘടനയിൽ അറിയപ്പെട്ടിരുന്ന പ്രൊഫ. പി എസ് നാരായണൻ മാഷ് ഇനി നമ്മോടൊപ്പമില്ല. 1978 കാലത്ത് ശാസ്ത്ര കേരളത്തിൻറെ മാനേജിംഗ് എഡിറ്റർ, 1984, 1985 വർഷങ്ങളിൽ തൃശൂർ ജില്ലാസെക്രട്ടറി. ജില്ലാ പ്രസിഡണ്ട് ചുമതലയും വഹിച്ചിട്ടുണ്ട്.
APS ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് PSN മാഷ് ഗ്രാമശാസ്ത്ര സമിതി കൺവീനർ ആയിരുന്നു. ആ സമയത്താണ് ഗ്രാമശാസ്ത്രജാഥ നടന്നത്. AP ശങ്കര നാരായണൻ, PSനാരായണൻ, EK നാരായണൻ
ഇങ്ങനെ നാരായണൻമാരായിരുന്നു അന്ന് തുടർച്ചയായി ജില്ലാ സെക്രട്ടറിമാരായത്.
പിന്നീട് വർഷങ്ങൾക്ക് ശേഷം തൃശൂർ കേരളവർമ കോളേജിൽ നടന്ന കേരള സോഷ്യൽ ഫോറത്തിൻ്റെ ജനറൽ കൺവീനർ ആയും മാഷ് പ്രവർത്തിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ പരിഷദ് നേതൃത്വനിരയിലെ ഒരു പ്രധാനപ്പെട്ട അംഗമായിരുന്നു അദ്ദേഹം.
സ്വകാര്യ കോളേജ് അധ്യാപക സംഘടയിലും സാക്ഷരതാപ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും
സജീവമായിരുന്നു.
നല്ലൊരു രസതന്ത്ര അധ്യാപകനായിരുന്ന അദ്ദേഹം കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ ആയാണ് വിരമിച്ചത്. കുറച്ചുകാലം കുന്നംകുളം വിവേകാനന്ദ കോളേജിലും പ്രിൻസിപ്പൽ ചുമതല വഹിച്ചിട്ടുണ്ട്. യാതൊരു ടെൻഷനുമില്ലാതെ ഏത് പ്രശ്നങ്ങളെയും ചിരിച്ചു കൊണ്ടും ഹാസ്യാത്മകമായും നർമ്മബോധത്തോടെയും സ്വീകരിക്കുന്ന മാഷ്. ഒരിക്കലും മറക്കാത്ത നിരവധി ഓർമകൾ അവശേഷിപ്പിച്ചാണ് മാഷ് രംഗമൊഴിഞ്ഞത്