കാലം തെറ്റുന്ന കാലാവസ്ഥ- ഒരു പാഠപുസ്തകം ” പ്രകാശനം ചെയ്തു.
മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പുസ്തകം പ്രകാശനം ചെയ്തു.
തൃശൂർ : ഡോ. ഗോപകുമാർ ചോലയിൽ രചിച്ച കാലം തെറ്റുന്ന കാലാവസ്ഥ ഒരു പാഠപുസ്തകം എന്ന പുസ്തകം മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം മൂലം അപ്രത്യക്ഷമാവുന്ന അതിസൂക്ഷ്മ ജീവികളുടെ വൈവിധ്യത്തിലെ നഷ്ടം, ഉല്പാദന മേഖലയിലെ ഭീഷണിയും തുടർന്നു് സംഭവിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളും പഠന വിഷയമാക്കണമെന്ന് പുസ്തകം പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.കാലം ആവശ്യപ്പെടുന്ന പാഠപുസ്തകമാണ് ഡോ. ഗോപകുമാർ ചോലയിലിൻ്റെ കാലം തെറ്റുന്ന കാലാവസ്ഥ എന്ന പുസ്തകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ 2025 ഫെബ്രുവരി 24 ന് വൈകുന്നേരം 5 മണിക്ക് നടന്ന പുസ്തക പ്രകാശന പരിപാടിയിൽ ഡോ. ജോർജ് തോമസ്,പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ ആർ ജനാർദ്ദനൻ, ഡോ. കെ വിദ്യാസാഗർ, പരിഷദ് പ്രസിദ്ധീകരണ കൺവീനർ പ്രദോഷ് കുനിശ്ശേരി , ജില്ലാ സെക്രട്ടറി അഡ്വ. ടി വി രാജു എന്നിവർ സംസാരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി ബാലചന്ദ്രൻ സ്വാഗതവും ശശികുമാർ പള്ളിയിൽ നന്ദിയും രേഖപ്പെടുത്തി.