മുറ്റത്ത് മണമുള്ള ഒരു മുല്ല

0

[author title=”കെ.ആര്‍.ജനാര്‍ദനന്‍” image=”http://”][/author]

ecoli

[dropcap]മു[/dropcap]റ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്ന പഴഞ്ചൊല്ലില്‍ പതിര് ധാരാളമുണ്ടാകുമെന്ന് നമുക്കറിയാം. നമ്മുടെ നാട്ടിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ പലതിനും മണവും ഗുണവും രുചിയുമൊക്കെയുണ്ടാകാം. പക്ഷേ നാം അത് അറിയുന്നില്ല. കേരളത്തിലെ കിണര്‍ജലത്തില്‍ വിസര്‍ജമാലിന്യങ്ങളുടെ സാന്നിധ്യം തെളിയക്കപ്പെട്ട വസ്തുതയാണ്. വിസര്‍ജവസ്തുക്കളുടെ സാന്നിധ്യവും എണ്ണവും കുടിവെള്ളത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്താനായി ഉപയോഗിക്കുന്നു. കോളിഫോം സൂക്ഷ്മജീവികളെയാണ് വെള്ളത്തിലെ വിസര്‍ജ മലിനീകരണത്തിന്റെ സൂചകമായി ഉപയോഗിക്കുന്നത്. വിസര്‍ജ്യ കോളിഫോമുകളില്‍ ഉള്‍പ്പെടുന്ന ഒരു മുഖ്യ ബാക്ടീരിയയാണ് എസ്ചെറിചിയ കോളേ (E-coli). എസ്ചെറിചിയകോളേയെ സംബന്ധിച്ച് ഹൈദ്രാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങള്‍ വളരെയധികം മാധ്യമശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു. [box type=”success” align=”” class=”” width=””]ആതിഥേയ പ്രതിരോധ വ്യൂഹത്തോട് കൂടുതല്‍ വിധേയത്തം പ്രകടിപ്പിക്കുന്ന തരത്തില്‍ ഇ കോള ബാക്ടീരിയകളെ മാറ്റിയെടുക്കുന്നതില്‍ ഈ ഗവേഷണം ഏതാണ്ട് വിജയിച്ചിരിക്കുന്നു.[/box] ഇകോള ബാക്ടീരിയകളുടെ ഉപരിതലവുമായി ബന്ധപ്പെട്ട ഒരു പോളിസാക്കറൈഡ് ഈ ഭീമന്‍ പഞ്ചസാര തന്മാത്ര ബാക്ടീരിയകളുടെ ഉപരിതലത്തില്‍ ഒരു രക്ഷാവലയം സൃഷ്ടിക്കുന്നു. അതുവഴി ആതിഥേയ പ്രതിരോധ വ്യൂഹത്തിന്റെ പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നു. സി.പി.എസ് ബാക്ടീരിയകളുടെ ഉപരിതലത്തില്‍ ഒട്ടിപ്പിടിക്കുന്നത് തടയാനുള്ള മാര്‍ഗം ഐ.ഐ.ടി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സി.പി.എസിന്റെ രക്ഷാകവചം നഷ്ടപ്പെടുമ്പോള്‍ ഇകോള ബാക്ടീരിയകള്‍ നമ്മുടെ പ്രതിരോധ വ്യൂഹത്തിന് എളുപ്പം കീഴടങ്ങുന്നു. ആന്റിബയോട്ടിക്കുകള്‍, ബാക്ടീരിയകള്‍ക്കുള്ളിലേക്ക് കടക്കുന്നത് തടയാനും സി.പി.എസിന് കഴിയും. സി.പി.എസ് ബാക്ടീരിയയുടെ ഉപരിതലത്തില്‍ ഒട്ടിപ്പിടിക്കുന്നതിനെ സഹായിക്കുന്ന ചില പ്രോട്ടീനുകളുണ്ട്. ബാക്ടീരിയയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഈ പ്രോട്ടീനുകള്‍ സി.പി.എസുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന് കണ്ടെത്തിയാല്‍, ആ പ്രോട്ടീനുകളെ അടര്‍ത്തിമാറ്റാന്‍ കഴിവുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കാമെന്ന് ഗവേഷകരില്‍ ഒരാളായ ഡോ.തേന്‍മലര്‍ ശെല്‍വി പ്രതീക്ഷിക്കുന്നു. എല്ലാ ഇനം ഇകോള ബാക്ടീരിയകളിലും ഒട്ടിയിരിക്കുന്ന സി.പി.എസ്സ് ഒന്നല്ല. 80 തരം സി.പി.എസ്സുകള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതില്‍ 72 എണ്ണത്തിന്റെയും ത്രിമാനഘടനകള്‍ മോഡല്‍ ചെയ്യുന്നതിലും അവയുടെ ഒരു ശേഖരം വികസിപ്പിച്ചെടുക്കുന്നതിലും ഇവര്‍ വിജയിച്ചു. ആ ഡാറ്റബേസ് EK 3D എന്നറിയപ്പെടുന്നു. ഈകോള മൂലമുള്ള രോഗസംക്രമത്തെ തടയാന്‍ ഉതകുന്ന മരുന്നുകള്‍ വികസിപ്പിച്ചെടുക്കുവാന്‍ ഈ ഡാറ്റബേസ് ഉപകാരപ്പെടും.
72 സി.പി.എസ് ഘടനകളുടെ മോഡലുകള്‍ വികസിപ്പിച്ചെടുത്ത ശേഷം ഹൈദ്രാബാദ് ഐ.ഐ.ടി ബയോടെക്നോളജി വിഭാഗത്തില്‍പ്പെട്ട ഈ ഗവേഷകരുടെ ശ്രദ്ധ ബാക്ടീരിയകളുടെ പ്രോട്ടീന്‍ സ്‌തരത്തില്‍ സിപിഎസ് ബന്ധിക്കുന്ന ഇടങ്ങള്‍ കണ്ടെത്തുന്നതിലേക്ക് തിരിഞ്ഞു. ആ ഗവേഷണഫലങ്ങള്‍ സയന്റിഫിക്ക് റിപ്പോര്‍ട്ട്സ് (ജൂണ്‍ 2016) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സി.പി.എസിന് രണ്ട് ധര്‍മങ്ങള്‍ ഉണ്ടെന്ന് ഡോ.തേന്‍മലര്‍ ശെല്‍വിയും കൂട്ടരും മനസ്സിലാക്കി. ഒന്ന് ബാക്ടീരിയയുടെ മേല്‍ രക്ഷാകവചം സൃഷ്ടിക്കുക. രണ്ട് ബാക്ടീരിയയുടെ ശരീരത്തിനുള്ളില്‍നിന്ന് ജലം പുറത്തേക്കും പുറമേനിന്ന് ഉള്ളിലേക്കും വഹിച്ചുകൊണ്ടുപോകുക. ജലവിസരണം നടക്കുന്ന അഞ്ച് ഇടങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉപരിതലത്തില്‍ സി.പി.എസ് കൂടുമ്പോള്‍ ഓസ്മോട്ടിക് മര്‍ദം കൂടുകയും ജലം ബാക്ടീരിയക്കുള്ളില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യും. ഓസ്മോട്ടിക് മര്‍ദം കുറയുമ്പോള്‍ തിരിച്ചും. ഇത്തരത്തില്‍ ഓസ്മോട്ടിക് മര്‍ദം സ്ഥിരമായി ക്രമീകരിക്കപ്പെടുന്നു. ഈ ജലപ്രവാഹത്തെ തടയാന്‍ കഴിഞ്ഞാല്‍ സി.പി.എസ് ബാക്ടീരയകളുടെ സ്‌ത രത്തില്‍ അടിഞ്ഞുകൂടുന്നത് തടയാമെന്ന് ഞങ്ങള്‍ മനസ്സിലാക്കിയതായി തേന്‍മലര്‍ ശെല്‍വി പറഞ്ഞു. ‌‌
ഇത്തരത്തില്‍ സി.പി.എസിനെ ബാക്ടീരിയയുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന പ്രോട്ടീന്‍ തന്മാത്രകളെ പിടിച്ചെടുത്തോ ബാക്ടീരിയകളുടെ ശരീരത്തിനുള്ളിലേക്കും പുറത്തേക്കുമുള്ള ജലപ്രവാഹം തടഞ്ഞോ അതിനെ നിര്‍വീര്യമാക്കാന്‍ കഴിയും. അതിനു പറ്റിയ ഫലവത്തായ ഔഷധം കണ്ടുപിടിക്കാനാണ് ഐ.ഐ.ടി ഗവേഷകരുടെ അടുത്ത ശ്രമം. അതില്‍ അവര്‍ വിജയിച്ചാല്‍ ജലജന്യ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *