സംഘടനാ വിദ്യാഭ്യാസ പരിപാടി സംസ്ഥാന ശില്പശാലക്ക് IRTC യിൽ തുടക്കമായി
2500 പേർ പങ്കെടുക്കുന്ന അതി വിപുലമായ സംഘടനാ വിദ്യാഭ്യാസ പരിപാടിക്ക് ആരംഭമാവുന്നു
15 ജൂലൈ 2023
ഈ വർഷം സംഘടന നടത്തുന്ന ബൃഹത്തായ സംഘടനാ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായ മൂന്നു ദിവസത്തെ സംസ്ഥാന ശില്പശാലക്ക് ഐ.ആർ.ടി.സിയിൽ തുടക്കമായി. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് അധ്യക്ഷനായിരുന്നു. സംഘടനാ വിദ്യാഭ്യാസം കൺവീനർ പി.രമേഷ് കുമാർ ആമുഖം അവതരിപ്പിച്ചു. ചെയർമാൻ ടി.കെ. ദേവരാജൻ ഏകോപനം നടത്തി.
കേന്ദ്ര നിർവാഹക സമിതിയംഗങ്ങളും ജില്ലാ സംഘടനാ വിദ്യാഭ്യാസ ചുമതലക്കാരുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.
ജൂലൈ അവസാനവാരം ആരംഭിക്കുന്ന വിപുലമായ സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളുടെ മൊഡ്യൂൾ അന്തിമമാക്കുക എന്നതാണ് ശില്പശാല പ്രധാനമായും ലക്ഷ്യമിടുന്നത്. ജനകീയ ശാസ്ത്ര പ്രസ്ഥാനം, ശാസ്ത്രം – ശാസ്ത്രാവബോധം, പരിസ്ഥിതി – വികസനം – രാഷ്ട്രീയം, ജന്റർ, ഐ.ടി എന്നീ മേഖലകളിൽ ഊന്നിയതാണ് മൊഡ്യൂൾ.
യൂണിറ്റ് ഭാരവാഹികൾ, മേഖലാ കമ്മിറ്റിയംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന 50 സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. ഓരോ ക്യാമ്പിലും 50 പേർ വീതം രജിസ്റ്റർ ചെയ്ത് പങ്കാളികളാകും. ഇങ്ങനെ 2500 പേരെ കണ്ണി ചേർക്കാനാണ് ലക്ഷ്യമിടുന്നത്.
IRTC ൽ ആരംഭിച്ച സംസ്ഥാന ശില്പശാല തിങ്കളാഴ്ച സമാപിക്കും.