സംസ്ഥാന ശില്പശാല പൂർത്തിയായി ഇനി സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളിലേക്ക്

1

ജില്ലാ തല ക്യാമ്പുകളുടെ മൊഡ്യൂൾ അന്തിമമാക്കുക എന്നതാണ് ശില്പശാല പ്രധാനമായും ലക്ഷ്യമിട്ടത്.

17 ജൂലൈ 2023

ഈ വർഷം സംഘടന നടത്തുന്ന ബൃഹത്തായ സംഘടനാ വിദ്യാഭ്യാസപരിപാടിയുടെ മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ സംസ്ഥാന ശില്പശാല ഐ.ആർ.ടി.സിയിൽ പൂർത്തിയായി.

ജൂലൈ 15, 16, 17 തിയതികളിൽ ഐ.ആർ.ടി.സി യിൽ നടന്ന സംസ്ഥാന ശില്പശാലയിൽ കേന്ദ്ര നിർവാഹക സമിതിയംഗങ്ങളും ജില്ലാ സംഘടനാ വിദ്യാഭ്യാസ ചുമതലക്കാരുമായി 53 പേർ പങ്കെടുത്തു. ജില്ലാ തല ക്യാമ്പുകളുടെ മൊഡ്യൂൾ അന്തിമമാക്കുക എന്നതാണ് ശില്പശാല പ്രധാനമായും ലക്ഷ്യമിട്ടത്.

ശനിയാഴ്ച വൈകീട്ട് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്ത ശില്പശാലയിലെ വിവിധ സെഷനുകളിൽ സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് , വൈസ് പ്രസിഡന്റുമാരായ ടി.ലിസി , ഡോ.ബ്രിജേഷ് വി.കെ എന്നിവർ അധ്യക്ഷത വഹിച്ചു. സംഘടനാ വിദ്യാഭ്യാസം ഉപസമിതി കൺവീനർ പി.രമേഷ് കുമാർ സ്വാഗതം പറഞ്ഞു. ചെയർമാൻ ടി.കെ. ദേവരാജൻ ആമുഖാവതരണം നടത്തി.

മൂന്നു ദിവസത്തെ ശില്പശാലയിൽ
ടി.കെ. ദേവരാജൻ (ശാസ്ത്രം – ശാസ്ത്രാവബോധം), പി. പ്രദോഷ് (ജനകീയ ശാസ്ത്ര പ്രസ്ഥാനം),  പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ (പരിസ്ഥിതി – വികസനം – രാഷ്ട്രീയം), സുനിൽ സി.എൻ (ജൻഡർ), പി.രമേഷ് കുമാർ (സംഘടന) എന്നിവർ ചർച്ചാ സൂചകങ്ങൾ അവതരിപ്പിച്ചു. ഓരോ സെഷനിലും അംഗങ്ങളുടെ ഗ്രൂപ് ചർച്ച, അവതരണങ്ങൾ എന്നിവ നടന്നു. പി.കെ.ബാലകൃഷ്ണൻ ,  പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ, ടി.ഗംഗാധരൻ, സുനിൽ സി.എൻ, ശാന്തകുമാരി എൻ എന്നിവർ ക്രോഡീകരണം നടത്തി.

പരിഷത്ത് ഐ.ടി പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ വെബ്സൈറ്റ് / ഓൺലൈൻ പോർടലുകൾ എന്നിവയെ പരിചയപ്പെടുത്തിയും സുധീർ കെ.എസ്. സംസാരിച്ചു. മൂന്നാം ദിവസം ഓപൺ ഫോറവും നടന്നു.

ജില്ലാതല ക്യാമ്പുകളുടെ ആസൂത്രണത്തെക്കുറിച്ച് ജനറൽ സെക്രട്ടറിയും ഉപസമിതി കൺവീനറും വിശദീകരിച്ചു. എസ്.യമുന, അഡ്വ. വി.കെ.നന്ദനൻ , പി. അനിൽ കുമാർ , രമേശ് ചന്ദ്രൻ കെ , സുനിൽ കുമാർ എസ്. എൽ എന്നിവർ ശില്പശാല വിലയിരുത്തി. മധ്യമേഖലാ സെക്രട്ടറി പി. പ്രദോഷ് നന്ദി രേഖപ്പെടുത്തി.

ശശിധരൻ മണിയൂർ, സി.പി.സുരേഷ്ബാബു, ജി. രാജശേഖരൻ എന്നിവർ വിവിധ സെഷനുകൾക്കിടയിൽ പരിഷദ് ഗാനങ്ങൾ അവതരിപ്പിച്ചു.

 

…………………………………………………

സംഘടനാ വിദ്യാഭ്യാസ പരിപാടിയിലേക്ക് …..

ജൂലൈ അവസാന വാരം ആരംഭിക്കുന്ന വിപുലമായ സംഘടനാ വിദ്യാഭ്യാസ പരിപാടിയിൽ
യൂണിറ്റ് ഭാരവാഹികൾ, മേഖലാ കമ്മിറ്റിയംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന 50 സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. ഓരോ ക്യാമ്പിലും 50 പേർ വീതം രജിസ്റ്റർ ചെയ്ത് പങ്കാളികളാകും. ഇങ്ങനെ 2500 പേരെ കണ്ണി ചേർക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു ദിവസത്തെ ക്യാമ്പുകളായാണ് സംഘടിപ്പിക്കുക.

ജൂലൈ 28 – 30 തിയതികളിലാണ് ആദ്യ ഘട്ട ക്യാമ്പുകൾ.

ജനകീയ ശാസ്ത്ര പ്രസ്ഥാനം, ശാസ്ത്രം – ശാസ്ത്രാവബോധം, പരിസ്ഥിതി – വികസനം – രാഷ്ട്രീയം, ജന്റർ, ഐ.ടി, സംഘടന എന്നീ മേഖലകളിൽ ഊന്നിയതാണ് മൊഡ്യൂൾ.

1 thought on “സംസ്ഥാന ശില്പശാല പൂർത്തിയായി ഇനി സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളിലേക്ക്

  1. വളരെ ഉപകാരപ്രദം. എല്ലാ പ്രവർത്തകരിലേക്കും എത്തിക്കണം

Leave a Reply

Your email address will not be published. Required fields are marked *