സാമൂഹ്യ വിജ്ഞാന കേന്ദ്രം ; ജില്ലാതല ഉദ്ഘാടനം നടന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെ ലൈബ്രറിയിൽ സാമൂഹ്യ വിജ്ഞാന കേന്ദ്രം ആരംഭിച്ചു.
വയനാട് ജില്ലയിലെ ആദ്യത്തെ സാമൂഹ്യ വിജ്ഞാന കേന്ദ്രം കൂടിയാണിത്.
14 സെപ്റ്റംബർ 2024
വയനാട്
കൽപ്പറ്റ, വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെ ലൈബ്രറിയിൽ സാമൂഹ്യ വിജ്ഞാന കേന്ദ്രം ആരംഭിച്ചു. ജില്ലയിലെ ആദ്യത്തെ സാമൂഹ്യ വിജ്ഞാന കേന്ദ്രം കൂടിയാണിത്.
ദേശീയ അധ്യാപക പുരസ്കാര ജേതാവും ജില്ലയിലെ ആദ്യകാല പരിഷത്ത് പ്രവർത്തകനും മാനന്തവാടി ഹൈസ്കൂൾ മുൻ പ്രധാനധ്യാപകനുമായ എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി പി അനിൽകുമാർ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് പി.പി.സി സെക്രട്ടറിയും യുവസമിതി മുൻ സംസ്ഥാന കൺവീനറുമായ ഹരീഷ് കുമാർ വിഷയാവതരണം നടത്തി. യുവസമിതി ജില്ലാ കൺവീനർ കെ എ അഭിജിത്ത് ഭാവിപ്രവർത്തനരേഖ അവതരിപ്പിച്ചു. ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി സുരേഷ് ബാബു, യുവസമിതി ജില്ലാ ചെയർപേഴ്സൺ എം പി മത്തായി, പബ്ലിക് ലൈബ്രറി സെക്രട്ടറി എം സുധാകരൻ, പരിഷത്ത് മാനന്തവാടി മേഖല സെക്രട്ടറി കെ ജെ സജി എന്നിവർ സംസാരിച്ചു.
ഡിജി ലിറ്റ്, ജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജക്ട് എന്നിവ ആദ്യ ഘട്ടത്തിൽ നടപ്പാക്കും.