പുസ്തക പ്രകാശനവും ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

0

14 സെപ്റ്റംബർ 2024

വയനാട്

സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച “നവ കേരളവും പൊതു വിദ്യാഭ്യാസവും “ എന്ന പുസ്തകം പ്രകാശനം ചെയ്തു. 11- 9-24 ന് സുൽത്താൻ ബത്തേരി ഡയറ്റ് ഹാളിൽ ചേർന്ന ചടങ്ങിൽ മുൻ ഹെഡ്മാസ്റ്ററും എസ് സി ഇ ആർ ടി ടെക്സ്റ്റ് ബുക്ക് റൈറ്ററും ആയ ഡോ. എം എ പൗലോസ് ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ. കെ.എം സെബാസ്റ്റ്യന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരീക്ഷാ പരിഷ്കാരങ്ങൾ പാർശ്വവൽകൃതരെ കൂടുതൽ പിന്നോട്ടടിപ്പിക്കുമെന്നും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് ഒട്ടും സഹായകമാവില്ലെന്നും ഡോ. എം എ പൗലോസ് അഭിപ്രായപ്പെട്ടു. ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ. കെ. എം സെബാസ്റ്റ്യൻ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിഷത്ത് പ്രവർത്തകരായ മാഗി ടീച്ചർ, മണി പൊന്നോത്ത്, ഗീത കുഞ്ഞുകുട്ടൻ തുടങ്ങിയവരും ഡയറ്റിലെ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു.

ശാസ്ത്ര പുസ്തക നിധി രണ്ടാമത് നറുക്കെടുപ്പ് നടപടികൾക്ക് പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം പി.ആർ.മധുസൂദനൻ നേതൃത്വം നൽകി. പരിഷത്ത് മേഖല പ്രസിഡണ്ട് വി.എൻ ഷാജി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.കെ.രാജപ്പൻ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് എ ജെ ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *