സംസ്ഥാന വിദ്യാഭ്യാസജാഥ ഡിസംബർ 10-ന് പാളയത്ത് സമാപനം സ്വാഗതസംഘം രൂപീകരിച്ചു.
തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തി കാസർകോഡുനിന്ന് ആരംഭിച്ച സംസ്ഥാനവിദ്യാഭ്യാസ ജാഥ ഡിസംബർ 10-ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി ക്യാപ്റ്റനായ ജാഥ ഡിസംബർ 9-നാണ് ജില്ലയിലെത്തുന്നത്. 20 കേന്ദ്രങ്ങളിൽ സ്വീകരണം പൂർത്തിയാക്കി വൈകിട്ട് 5-ന് പാളയത്ത് എത്തിച്ചേരും. വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ജാഥാസമാപനത്തിൽ സംസാരിക്കും. സ്വാഗതസംഘം രൂപീകരണയോഗത്തിൽ ജില്ലാ പ്രസിഡന്റ് ജെ. ശശാങ്കൻ അധ്യക്ഷനായി. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി. ശ്രീകുമാർ, കെ എം എസ് ആർ എ ജനറൽ സെക്രട്ടറി കൃഷ്ണാനന്ദ്, കെ എസ് ടി എ ജില്ലാ വൈസ് പ്രഡിഡന്റ് ഇസ്മയിൽ, ക്യാമ്പയിൻ സെൽ കൺവീനർ ആർ ജയചന്ദ്രൻ, വിദ്യാഭ്യാസവിഷയസമിതി കൺവീനർ അനിൽനാരായണര് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി. ഷിംജി സ്വാഗതവും ജോ. സെക്രട്ടറി ഡോ. കെ. ബീന നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി. രാധാമണി (ചെയർപേഴ്‌സൺ), പി. പ്രദീപ് (ജനറൽ കൺവീനർ).