സംസ്ഥാന വിദ്യാഭ്യാസജാഥ പ്രയാണം ആരംഭിച്ചു.
പരീക്ഷ എന്നതിൻ്റെ അടിസ്ഥാന സങ്കല്പനത്തെ പുനർനിർവചിക്കണം
. ഡോ. അനിൽ ചേലമ്പ്ര
തോൽപ്പിച്ചാൽ ഗുണനിലവാരം കൂടുമോ എന്ന മുദ്രാവാക്യവുമായി കാസർഗോഡ് നിന്ന് ആരംഭിച്ച് ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാന വിദ്യാഭ്യാസജാഥ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പരീക്ഷ എന്നത് സമൂഹത്തിൽ പല തരം ശ്രേണികൾ രൂപപ്പെടുത്താനുള്ള ഉപായമായിക്കാണുന്നതിന് പകരം എല്ലാവർക്കും ജയിക്കാൻ പറ്റുന്ന ഒരു സംവിധാനമാക്കി മാറ്റണം. ഇന്നത്തെ വിദ്യാഭ്യാസ രീത്രിയിൽ എഴുതുന്ന പരീക്ഷയും ചെയ്യുന്ന ജോലിയും തമ്മിൽ ഒരു ബന്ധവുമില്ല. ക്യാപിറ്റൽ എന്നു പറഞ്ഞാൽ പണം മാത്രമല്ല . വിദ്യാഭ്യാസവും പദവികളും സാംസ്ക്കാരികമായ ഈടുവെയ്പ്പുകളുമാണ്. ആ അർത്ഥത്തിൽ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാപിറ്റലാണ് വിദ്യാഭ്യാസം. ഡോ. അനിൽ ചേലേമ്പ്ര കൂട്ടിച്ചേർത്തു
കാസർ ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ജാഥാ ക്യാപ്റ്റൻ ടി.കെ മീര ഭായി ടീച്ചർക്ക് പതാക കൈമാറി. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ .എം.വി ഗംഗാധരൻ ജാഥാവിശദീകരണം നടത്തി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. രാധാകൃഷ്ണൻ , ഡോ. പി.വി. പുരുഷോത്തമൻ , എൻ.ജി. ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ഭാനുപ്രകാശ് , കെ.എസ്. ടി.എ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ജി. പ്രദീഷ്, കെ.ജി. ഒ.എ ജില്ലാ സെക്രട്ടറി കെ.വി. രാഘവൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ , ഡോ. കെ.വി. സജീവൻ, എ.കെ. ജി.സി.റ്റി ജില്ലാ സെക്രട്ടറി ആസിഫ് ഇക്ബാൽ കാകശ്ശേരി , പരിഷത്ത് ജില്ലാ പ്രസിഡൻ്റ് വി.ടി. കാർത്യായനി എന്നിവർ സംസാരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡൻ്റും ജാഥാ ക്യാപ്റ്റനുമായ ടി.കെ. മീരാഭായി ടീച്ചർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിദ്യാഭ്യാസ ക്യാമ്പയിൻ സംസ്ഥാന കൺ വീനർ എം. ദിവാകരൻ സ്വാഗതവും ജില്ലാ കൺവീനർ കെ.കെ. രാഘവൻ നന്ദിയും പറഞ്ഞു. പപ്പൻ കുട്ടമത്ത് നേതൃത്വം നൽകിയ പരിഷത്ത് ഗായക സംഘത്തിൻ്റെ ഗാനങ്ങളോടെയാണ് സമ്മേളനം ആരംഭിച്ചത്.