പരിഷത്ത് സംസ്ഥാന സംഘടനാവിദ്യാഭ്യാസ ക്യാമ്പ് 2025 സമാപിച്ചു

0

ആലുവ:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സംഘടനാവിദ്യാഭ്യാസ ക്യാമ്പ് 2025 ആഗസ്റ്റ് 23, 24 തീയ്യതികളിൽ ആലുവ ഏലി ഹിൽസിൽ നടന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 93 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ പങ്കാളികളായത് ഉള്ളടക്കം കൊണ്ടും സംഘാടനം കൊണ്ടും ക്യാമ്പ് ശ്രദ്ധേയമായി.ആഗസ്റ്റ് 23 രാവിലെ 10 മണിക്ക് ആരംഭിച്ച ഉദ്ഘാടന സെഷനിൽ സംസ്ഥാന പ്രസിഡണ്ട് ടി  കെ മീരാഭായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ സ്വാഗതം ഭാഷണംവും സംസ്ഥാന വൈസ് പ്രസിഡണ്ട് പി യു മൈത്രി ക്യാമ്പ് വിശദീകരണവും നടത്തി. “വലതുപക്ഷ രാഷ്ട്രീയവും ആഗോളസമകാലിക ലോകവും ” എന്ന വിഷയത്തിൽ ഡോ. കെ എൻ ഗണേഷ് ഉദ്ഘാടന പ്രഭാഷണം നടത്തി.ലോകമെമ്പാടും പടർന്നുപിടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വളർച്ചയുടെ പ്രത്യാഘാതങ്ങൾ എങ്ങനെയാണ് പണിയെടുക്കുന്ന മനുഷ്യരെ പ്രതികൂലമായി ബാധിക്കുന്നത് എന്ന ഉൾക്കാഴ്ച  പകർന്ന പ്രഭാഷണം

വലതുപക്ഷവൽക്കരണത്തിനെതിരായ പോരാട്ടം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായി പരിമിതപ്പെടുത്തുകയല്ല വേണ്ടതെന്നും ലോകമാസകലം വിഭവങ്ങളുടെ മേലും  അധ്വാനത്തിനും കമ്പോളത്തിനും മേലുള്ള വലതുപക്ഷ വംശീയാധിപത്യ സ്വഭാവത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിനെതിരായുള്ള പോരാട്ടമായി വികസിപ്പിക്കണമെന്നും ലോകത്ത് ഒരിടത്തും തൊഴിലാളി വർഗ്ഗസ്വഭാവമുള്ള പുതിയ പ്രസ്ഥാനങ്ങൾ ഉയർന്നു വരുന്നില്ലായെന്ന നിരീക്ഷണവും ഉള്‍ച്ചേര്‍ന്നതായിരുന്നു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചകളോട് ഡോ. കെ എൻ ഗണേഷ് പ്രതികരിച്ച് സംസാരിച്ചു.

ഉദ്ഘാടനസെഷനെ തുടർന്ന് രണ്ടാംസെഷനിൽ നടന്ന സെഷനിൽ “പരിഷത്തിന്‍റെ രാഷ്ട്രീയം” പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ അവതരണം നടത്തി തുടർന്ന് പ്രതിനിധികൾ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് അവതരണത്തിൻമേൽ വിശദമായ ചർച്ചകളും ചർച്ചകളെ തുടർന്ന് ഗ്രൂപ്പ് റിപ്പോർട്ടിങ്ങും നടന്നു. മൂന്നാംസെഷനിൽ “ശാസ്ത്രത്തെ സാമാന്യബോധമാക്കാന്‍”  ടി കെ ദേവരാജൻ വിഷയാവതരണം നടത്തി ഗ്രൂപ്പ് ചർച്ചയു റിപ്പോർട്ടിങ്ങും നടന്നു

ആഗസ്റ്റ് 24 രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ “പരിഷത്തിന്‍റെ ജൈവപരമായ വളര്‍ച്ച,പാരിഷത്തികത,റോള്‍” ഡോ. കാവുമ്പായി ബാലകൃഷ്ണൻ വിഷയാവതരണവും തുടർന്ന് പ്രതിനിധികൾ ചർച്ചയും  നടത്തി. ജില്ലാ യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കേണ്ട പരിഷത്ത് സ്കൂളുകളുടെ ആസൂത്രണം പ്രതിനിധികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്തുതയാറാക്കിയ നിർദ്ദേശങ്ങൾ സംസ്ഥാന സംഘടനാ വിദ്യാഭ്യാസ കൺവീനർ അഡ്വ വി കെ നന്ദനൻ ക്രോഡീകരിച്ച് സംസാരിച്ചു. സംഘാന വരുന്ന മാസങ്ങളിൽ ഏറ്റെടുത്തു നടത്തേണ്ട പ്രധാന പ്രവർത്തനങ്ങളെ സംബന്ധിച്ച നിർവാഹക സമിതി തീരുമാനങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി വിശദീകരിച്ചു. ക്യാമ്പിനിനെ അവലോകനം ചെയ്ത് എം എസ് പ്രവീൺ  സംസാരിച്ചു. തുടർന്ന് കെ ടി രാധാകൃഷ്ണനും തങ്കച്ചൻ തുരുത്തിക്കരയും ചേർന്ന് നടത്തിയ പരിഷത്ത് ഗാനത്തോടെ വൈകിട്ട് 3 മണിക്ക് ക്യാമ്പ് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *