ശാസ്ത്രപ്രചാരണം ദൈനംദിന ചുമതലയാകണം ഡോ. ആർവിജി മേനോൻ

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ് ഡോ. ആർവിജി മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്ത്രത്തെ നിരാകരിക്കുന്ന വർത്തമാനകാലത്ത് ശാസ്ത്രബോധം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ഡോ. ആർവിജി മേനോൻ അഭിപ്രായപ്പെട്ടു. ശാസ്ത്രപ്രചാരണമെന്ന് ഓരോരുത്തരുടെയും ദൈനദിന ചുമതലയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർക്കല ഗവ. എൽപി. സ്‌കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരംം ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, ജില്ലാ സെക്രട്ടറി എസ്. രാജിത്ത് എന്നിവർ സംസാരിച്ചു. വർക്കല മേഖല സെക്രട്ടറി വിമൽ കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *