തിരുവനന്തപുരം ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ് സമാപിച്ചു.

0

തിരുവനന്തപുരം ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പിൽ പങ്കെടുത്തവർ ജനറൽ സെക്രട്ടറിയോടൊപ്പം

രണ്ടു ദിവസങ്ങളിലായി നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സംഘടനാവിദ്യാഭ്യാസ ക്യാമ്പ് വർക്കല ഗവ. എൽ.പി. സ്‌കൂളിൽ സമാപിച്ചു. ഡോ. ആർ.വി.ജി. മേനോൻ ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ഉദ്ഘാടനക്ലാസ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ അധ്യക്ഷനായിരുന്നു. സുസ്ഥിരവികസനത്തിന്റെ രാഷ്ട്രീയം എന്ന അവതരണത്തിനുശേഷം ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. വെള്ളനാട് മേഖലയിലെ അഭിമന്യു ഗൃഹസന്ദർശന അനുഭവങ്ങൾ ക്യാമ്പങ്ങളുമായി പങ്കുവച്ചു. രാത്രി നടന്ന ഓപ്പൺഫോറത്തിൽ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, ജില്ലാ സെക്രട്ടരി എസ്. രാജിത്ത്, നിർവാഹകസമിതി അംഗങ്ങളായ എസ്. ജയകുമാർ, അഡ്വ. വി.കെ. നന്ദനൻ, എസ്.എൽ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

രണ്ടാം ദിവസം രാവിലെ ഹിരോഷിമ ദിനത്തെ അനുസ്മരിച്ചുകൊണ്ട് ഹരിഹരൻ കഴക്കൂട്ടം യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. ലിംഗതുല്യത-വികസിക്കുന്ന മാനങ്ങൾ എന്ന വിഷയത്തെ കുറിച്ച് അഡ്വ. വി.കെ. നന്ദനനും വിവര സാങ്കേതികവിദ്യയും പരിഷത്തും എന്ന വിഷയത്തെക്കുറിച്ച് മണികണ്ഠനും ക്ലാസ്സുകൾ എടുത്തു. ക്യാമ്പംഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാവിപ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി എസ്. രാജിത് അവതരിപ്പിച്ചു. സ്വാഗതസംഘം പ്രവർത്തകരെ വർക്കല മേഖലാ സെക്രട്ടറി വിമൽകുമാർ പരിചയപ്പെടുത്തി. ക്യാമ്പ് അവലോകനം ചെയ്തുകൊണ്ട് ഉഷാനന്ദിനി ടീച്ചറും വൈഷ്ണവിയും സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശശാങ്കൻ നന്ദി പറഞ്ഞു. ‘ശാസ്ത്രം കെട്ടു കഥയല്ല’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ജാഥയോടെ ക്യാമ്പ് സമാപിച്ചു. പൊതുയോഗം ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *