അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അനിവാര്യം സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി.

0

    റ്റി.കെ ദേവരാജൻ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി.2025 ജൂൺ 26, 5.00 PMന് ജി.പി.ഒയുടെ മുന്നിൽ നിന്നും  മാർച്ച് ആരംഭിച്ചു. സെക്രട്ടേറിയറ്റിനു  മുന്നിലെ  ധർണ്ണ  പരിഷത്ത് സംസ്ഥാന ശാസ്ത്രാവബോധ സമിതി ചെയർമാൻ ടി.കെ.ദേവരാജൻ ഉദ്ഘാടനം ചെയ്തു.
മുൻ സംസ്ഥാന പ്രസിഡൻ്റ് ബി.രമേഷ്പരിഷദ്  അഭിവാദ്യം ചെയ്ത് സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റ് ആർ.രാധാകൃഷ്ണൻ (അണ്ണൻ ),സംസ്ഥാന ശാസ്ത്രാവബോധ സമിതി കൺവീനർ പി.ഗോപകുമാർ, ശാസ്ത്രാവബോധ സമിതി ജില്ലാ ചെയർമാൻ ജിജോ കൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജില്ലാ പ്രസിഡൻ്റ് ജെ.ശശാങ്കൻ അധ്യക്ഷനായിരുന്നു.  ജില്ലാ സെക്രട്ടറി ഷിംജി.ജി സ്വാഗതവും  ശാസ്ത്രാവബോധ സമിതി ജില്ലാ കൺവീനർ എ.കെ.നാഗപ്പൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed