കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയപ്രതിസന്ധികൾ പ്രൊഫ. സി. രവീന്ദ്രനാഥ്
ഡോ.പി.ആർ പിഷാരടി അനുസ്മരണവും സെമിനാറും – സംസ്ഥാന വാർഷിക അനുബന്ധ പരിപാടി
പാലക്കാട് : കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികളെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. അഭിപ്രായപ്പെട്ടു.2025 മെയ് 9,10,11 തിയ്യതികളിലായി പാലക്കാട് വെച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ 62 മത് സംസ്ഥാന വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഡോ.പി.ആർ പിഷാരടി അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്ക്കണമെങ്കിൽ ജൈവ വൈവിധ്യം അനിവാര്യമാണെന്നും കമ്പോളാധിഷ്ഠിതനയങ്ങളും ധനമൂലധനത്തിൻ്റെ ആർത്തിയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ മുൻ ചെയർമാൻ ഡോ.ജോർജ് തോമസ് കാലാവസ്ഥാ വൃതിയാനം അറിഞ്ഞതും അറിയേണ്ടതും എന്ന വിഷയം അവതരിപ്പിച്ചു.
സെമിനാറിൽ നെന്മാറ MLA കെ.ബാബു അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്യപാൽ സ്വാഗതം പറഞ്ഞു.പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സായി രാധ എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ശാന്തകുമാരൻ, പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. അരവിനാക്ഷൻ , ജില്ലാ പ്രസിഡണ്ട് സുധീർ.കെ.എസ്. ജില്ലാ സെക്രട്ടറി ഡി.മനോജ്, ജില്ലാ കമ്മറ്റി അംഗം കെ.സുനിൽകുമാർ , മേഖല സെക്രട്ടറി പി.പ്രകാശൻ, എന്നിവർ സംസാരിച്ചു. ജനാർദ്ദനൻ പുതുശ്ശേരിയുടെ നേതൃത്വത്തിലുള്ള നാടൻ പാട്ടും സന്ദീപിൻ്റെ നേതൃത്വത്തിലുള്ള നക്ഷത്ര നിരീക്ഷണവും പരിപാടിയുടെ ഭാഗമായി നടന്നു. ക്ലാസും നടന്നു.