മാടായി മേഖലാസമ്മേളനം
കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖലാ സമ്മേളനം നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയിൽ വെച്ച് നടന്നു. മുൻ ജനറൽ സെക്രട്ടറി ടി. കെ .ദേവരാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.എം. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.വി.ഹനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. ലക്ഷ്മണൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം പി.വി. ജയശ്രീ, വി.വി. ശ്രീനിവാസൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ നാരായണൻകുട്ടി പി,ഗിരീഷ് കോയിപ്ര , പി.വി. പ്രസാദ്, എന്നിവർ സംസാരിച്ചു .