സെപ്റ്റംബർ 10ന് ചേരുന്ന യൂണിറ്റ് യോഗങ്ങളിൽ അവതരിപ്പിക്കാനുള്ള കുറിപ്പ്.
sept 10
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.പിന്നിട്ട വർഷങ്ങളിൽ കേരളസമൂഹത്തിന് ഗണ്യവും വ്യത്യസ്തവുമായ സംഭാവനകൾ ചെയ്യാൻ കഴിഞ്ഞ ഒരു സംഘട നയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് എന്നത് ഏതൊരു പരിഷത്ത് അംഗത്തിനും അഭിമാനകരമാണ്.കേരള ത്തെ പുറംലോകത്ത് ശ്രദ്ധാകേന്ദ്രമാക്കിയ പല സാമൂഹ്യഇടപെടലുകളിലും പരിഷത്തിന്റെ കയ്യൊപ്പ് പതി ഞ്ഞിട്ടുണ്ട്.(ഉദാ: സൈലൻറ് വാലി സംരക്ഷണം,സാക്ഷരതായജ്ഞം,ജനകീയാസൂത്രണം,പാഠ്യപദ്ധതീപരിഷ്ക രണം,ലിംഗസമത്വത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ)പുതിയ കാഴ്ചപ്പാടുകൾ പലതും കേര ളസമൂഹത്തെ പരിചയപ്പെടുത്തിയതും നമ്മുടെ സംഘടനയാണ്.(സുസ്ഥിരവികസനം,ശിശുകേന്ദ്രീകൃതവിദ്യാ ഭ്യാസം,ജനകീയാരോഗ്യം തുടങ്ങിയവ) മാതൃഭാഷയിൽ ശാസ്ത്രവിജ്ഞാനം ജനങ്ങളിലേക്ക് എത്തിക്കാൻ ഏതാനും ശാസ്ത്രസാഹിത്യകാരന്മാർ രൂപംകൊടുത്ത സംഘടനയാണ് നമ്മുടേത്.അതിൽ നിന്ന് മേൽവിവരിച്ച രൂപത്തിലേയ്ക്ക് പരിഷത്ത് വളർന്നത് സവിശേഷമായ രീതിയിൽ പുതിയ ആശയപ്രചരണരീതികളും അവയു ടെ സഹായത്തോടെ പുതിയ ഒരു സംഘടനാസംസ്കാരവും വാർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടാണ്.ഒപ്പം ശാസ്ത്രപുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും പരിഷത്തടുപ്പിലൂടെയും ചൂടാറാപ്പെട്ടിയിലൂടെയും സോപ്പുൽപ്പ ന്നങ്ങളിലൂടെയുമെല്ലാം ജനമനസ്സുകളിൽ സ്ഥാനം നേടാൻ കഴിയുകയും ചെയ്തു.
കേരളസമൂഹം ഇന്ന് നേരിടുന്ന ഒട്ടുമിക്ക സാമൂഹികപ്രശ്നങ്ങളിലും പരിഷത്ത് നിലപാടുകൾ കൈ ക്കൊള്ളുന്നുണ്ട്.പൊതു സമൂഹം അവ ശ്രദ്ധിക്കുന്നുമുണ്ട്.പ്രവർത്തനങ്ങളിലൂടെ പുതിയ ആശയങ്ങളും അതിലൂടെ പുതിയ പ്രവർത്തനങ്ങളും സൃഷ്ടിക്കപ്പെട്ടാണ് സംഘടനയുടെ പ്രവർത്തനമണ്ഡലം ഇത്രയും വിപുലമായത്.ഉദാ ഹരണമായി ശാസ്ത്രവിജ്ഞാനം ജനങ്ങളിലേക്കെന്തിന് എത്തിക്കണം എന്ന ചിന്ത ശാസ്ത്രബോധത്തിന്റെ ആവശ്യകതയിലേക്കും,അവ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നിലവിൽ സാധ്യമാകുന്നില്ല എന്ന തിരിച്ചറി വ് വിദ്യാഭ്യാസപാഠ്യക്രമത്തിലെ ഇടപെടലിലേക്കും ബാലവേദി പോലുള്ള പ്രവർത്തനങ്ങളിലേക്കും നമ്മെ നയിച്ചു.ശാസ്ത്രത്തിന്റെ കഴിവിലും സാധ്യതയിലും ആവേശഭരിതരായവർക്ക് ശാസ്ത്രത്തിന്റെ ദുരുപയോഗത്തി നെതിരെ പ്രതികരിക്കാനും അതിന്റെ കാരണങ്ങൾ കണ്ടെത്താനും വിശദീകരിക്കാനും ബാദ്ധ്യതയുണ്ടായി. ശാസ്ത്രത്തിന്റെ ഉത്ഭവവും വികാസവും മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ “ശാസ്ത്രം അധ്വാനം,അധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മയ്ക്ക്,ശാസ്ത്രം ജനനന്മയ്ക്ക് ” എന്ന മുദ്രാവാക്യം ഉയർത്തേണ്ടിവന്നു.ഈ വിധം ശാസ്ത്രത്തെ ജന ങ്ങൾക്ക് പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ ഗ്രാമവികസനപ്രവർത്തനങ്ങളിൽ തൽപരരാവാനും ആരോ ഗ്യം പോലുള്ള രംഗങ്ങളിൽ ഇടപെടാനും പ്രേരിപ്പിച്ചു.പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ ഊർജ്ജസംര ക്ഷണത്തിലേക്കും വികസനം എന്താവണമെന്നുള്ള ചർച്ചകളിലേയ്ക്കും നയിച്ചു.എൺപതുകളുടെ ഒടുവിൽ മുതൽ ലിംഗസമത്വത്തിന് വേണ്ടിയുള്ള പഠനങ്ങളിലും പ്രചരണങ്ങളിലും പരിഷത്ത് ഇടപെട്ടു തുടങ്ങി.സമതാകലാ ജാഥയിൽ തു‘ടങ്ങി ഒന്നിലധികം തവണ നടന്ന വനിതാകലാജാഥകൾ,ജനകീയാസൂത്രണപ്രവർത്തനങ്ങളുടെ തുടർച്ചയായി നടത്തിയ സ്ത്രീപദവിപഠനങ്ങൾ,കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു,എങ്ങനെ ചിന്തിക്കുന്നു എന്ന സ്ത്രീപഠനം,പഞ്ചായത്തുകളിൽ ജന്റർ റിസോഴ്സ് സെന്ററുകൾ രൂപവത്ക്കരിച്ചുകൊണ്ട് സ്ത്രീസൗഹൃദപഞ്ചായ ത്തുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ എന്നിവയൊക്കെ ജന്റർ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുദാഹ രണങ്ങളാണ്.
വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തപ്പോഴാണ് സാമൂഹ്യാവസ്ഥയും ഭരണാധികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച ലഭിച്ചത്. “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് “എന്ന അടിസ്ഥാന മുദ്രാവാക്യ ത്തിലേക്ക് പരിഷത്ത് എത്തിയതിങ്ങനെയാണ്.അഥവാ പരിഷത്തിന് ഒരു രാഷ്ട്രീയം ഇതിലൂടെ രൂപപ്പെട്ടു. എന്നാലിത് കക്ഷിരാഷ്ട്രീയമല്ല.നാളെ ഈ നാട് എങ്ങനെ പുരോഗമിക്കണമെന്നും അതിന് അധികാരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നുള്ള നിലപാടാണിത്.ഈ രാഷ്ട്രീയവീക്ഷണത്തിന്റെ കൂടി അടിസ്ഥാന ത്തിലാണ് ഓരോ സാമൂഹ്യസംഭവവികാസങ്ങളെയും ശാസ്ത്രസാങ്കേതികമാറ്റത്തെയും പരിഷത്ത് വിലയിരു ത്തിയതും അവയോട് പ്രതികരിച്ചതും.പരിഷത്തിന്റെ നിലപാടുകൾ മിക്കപ്പോഴും ഒറ്റപ്പെട്ട ശബ്ദമായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ.എന്നാൽ പരിഷത്ത് ഇടപെട്ട മിക്ക മേഖലകളിലെയും പ്രശ്നങ്ങൾ പൊതുചർച്ച കളുടെ കേന്ദ്രസ്ഥാനത്ത് എത്തിയിട്ടുമുണ്ട്.ഇപ്പോഴും എത്തുന്നുമുണ്ട്.വിവിധപ്രശ്നങ്ങളിൽഒരേസമയം ഇടപെട്ടും അതിലൂടെ കിട്ടുന്ന സമഗ്രകാഴ്ചപ്പാടിലൂടെ ഓരോ പ്രശ്നത്തെ പരിശോധിച്ചുമുള്ള ഒരു രീതിയാണ് നാം അവലം ബിക്കുന്നത് .
ജനാധിപത്യമതേതരമൂല്യങ്ങൾ സമൂഹത്തിൽ വേരുറച്ച ഒരു ഘട്ടത്തിലാണ് പരിഷത്ത് രൂപം കൊള്ളു ന്നത്.സാമൂഹ്യരാഷ്ട്രീയപ്രസ്ഥാനങ്ങൾ എല്ലാം തന്നെ സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തിലുള്ള ഒരു വികസി തസമൂഹത്തെയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്ന് പ്രഖ്യാപിച്ച കാലം കൂടിയായിരുന്നു അത്.പൊതു സമൂഹത്തി ൽ ദൃശ്യമായ ശാസ്ത്രാഭിമുഖ്യവും അവരിൽ വേരോടാൻ തുടങ്ങിയ ശാസ്ത്രബോധവുമാണ് ഈ നിലപാടുകൾക്ക് പ്രേരണയായത്.ഇതിന്റെ തുടർച്ചയായാണ് “ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്“എന്ന മുദ്രാവാക്യം ഉയർത്തിയത്.
എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ വളരെ വലിയ മാറ്റങ്ങളാണ് ലോകത്തും അതിന്റെ ഭാഗമായി നാം പ്രവർത്തിക്കുന്ന കേരളത്തിലും സംഭവിച്ചത്.ശാസ്ത്രസാങ്കേതികരംഗത്ത് ഉണ്ടായ വൻപുരോഗതിയും സാങ്കേതി ക ഉല്പന്നങ്ങളുടെ വ്യാപനവുമാണ് ഒന്ന്.ആഗോളവൽക്കരണം ശക്തിപ്പെട്ടതിന്റെ ഭാഗമായി കമ്പോളവ്യവസ്ഥ യിൽ ഊന്നിയ നവലിബറൽ സാമ്പത്തികനയങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുകയും ചെയ്തു.അതിനാൽ ശാസ്ത്ര സാങ്കേതിക പുരോഗതി പ്രയോജനപ്പെടുത്തിയത് മൂലധനശക്തികളാണ്.ലാഭം കുന്നുകൂട്ടുക എന്ന ലക്ഷ്യംവച്ചു കൊണ്ട് പ്രകൃതിയെ കൊടിയ ചൂഷണം നടത്തുകയാണ് മൂലധന ശക്തികൾ ചെയ്തത്.ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ജീവിതപ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യർ ആശ്വാസം തേടി കൂടു തൽ അന്ധവിശ്വാസങ്ങളിലും,ശാസ്ത്രബോധത്തെയും സാമൂഹ്യബോധത്തെയും നിഷേധിക്കുന്ന ജാതി/മത ബോധങ്ങൾക്കും അടിമപ്പെടുകയാണ്.പ്രശ്നങ്ങളുടെ കാരണവും പരിഹാരവും വ്യക്തിതലത്തിലാണെന്ന കാഴ്ച പ്പാട് വളരുന്നു.പ്രശ്നങ്ങൾ അനുഭവിക്കുന്ന ജനങ്ങളുടെ ഐക്യവും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടേണ്ട വർഗ്ഗബോധത്തിലൂന്നിയുള്ള സമരത്തിനും പകരം ജാതീയവും വംശീയവുമായ സ്വത്വബോധം ശക്തിപ്പെടുന്നു. വിജ്ഞാനസമ്പാദനത്തെക്കാൾ ധനസമ്പാദനവും ഉപഭോഗത്വരയും ജീവിതത്തിന്റെ പ്രചോദനമാകുന്നു.
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് അവയുടെ കാരണങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കി ഇടപെടുമ്പോ ൾ മാത്രമാണ്.ശാസ്ത്രത്തിന്റെ രീതിയാണ് ഇതിന് ഏറ്റവും അനുയോജ്യം.പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനുതകുന്ന കൂടുതൽ കരുത്തുറ്റ സംഘടന എന്നതാണ് വജ്രജൂബിലി ആഘോഷിക്കുന്ന സംഘടന യുടെ ലക്ഷ്യം.ബഹുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഘടകമെന്ന നിലയിൽ യൂനിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടേണ്ടതുണ്ട്.അംഗങ്ങളെ പ്രവർത്തകരാക്കി മാറ്റുകയാണ് ഇതിലേക്കുള്ള വഴി.പ്രദേശവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ച് ഇടപെടുന്നതിനും പരിഹാരം തേടു ന്നതിനും മുന്നിൽ നില്ക്കുന്ന ഒരു സംഘടനാസംസ്കാരം വളർത്തിയെടുക്കണം.ഈ ദിശയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് വജ്രജൂബിലി സംഗമങ്ങൾ ഒരു തുടക്കമാകട്ടെ.
“ഒരുമയുടെ തനിമയുടെ ഗീതം മുഴക്കാം
ഒരു സംഘശക്തിയായ്ത്തീരാം “