സംസ്ഥാനത്തുടനീളം തെരുവ്നായശല്യം പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്.ഇക്കൊ ല്ലം ഇതുവരെ മാത്രം സംസ്ഥാനത്ത് ഇരുപത്തിയൊന്ന് പേർ പേപ്പട്ടിവിഷബാധയെത്തുടർന്ന് മരണമടഞ്ഞ തായി മാധ്യമവാർത്തകൾ പറയുന്നു.ഇതിൽ ആന്റീ റാബീസ് വാക്‌സിൻ സ്വീകരിച്ചവരമുണ്ടെന്നത് ആശങ്കാ ജനകമാണ്.നായയുടെ കടിയേറ്റ സംഭവങ്ങൾ രണ്ട് മുതൽ മൂന്ന് വരെ മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.തെരുവു നായ്ക്കളിൽ പേവിഷബാധയുടെ സാന്നിദ്ധ്യം വളരെ വർദ്ധിച്ചതായി മൃഗസംരക്ഷണവകുപ്പിന്റെ കണക്കുകളും സൂചിപ്പിക്കു ന്നു.മനുഷ്യനോടൊപ്പം വളർത്തുമൃഗങ്ങളും അപകടപ്പെടുന്ന സാഹചര്യമുണ്ട്.മരിച്ചരോഗികളിൽ ഭൂരിപക്ഷം പേരും വാക്‌സിൻ എടുക്കാത്തവരാണെന്നത് ഇക്കാര്യത്തിലുള്ള പൊതുസമൂഹത്തിന്റെ അവബോധക്കുറവാ ണ് കാണിക്കുന്നത്.എന്നാൽ വാക്‌സിൻ എടുത്തിട്ടും രോഗികൾ മരിക്കാനിടയായ സാഹചര്യം ശാസ്ത്രീയമാ യി പരിശോധിക്കേണ്ടതുണ്ട്.

കോവിഡ് കാലഘട്ടത്തിൽ നായകളും പൂച്ചകളുമുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് കൂടുതലായി കണ്ടുവന്നിരുന്നു.പക്ഷെ കോവിഡാനന്തരകാലത്ത് ജീവിതം വീണ്ടും തിരക്കേറിയതോടെ വളർ ത്തുജീവികളുടെ പരിപാലനം ബുദ്ധിമുട്ടാവുകയും നായ്ക്കളിൽ പലതും പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെടുക യും ചെയ്തു.നായ്ക്കളുടെ വന്ധ്യംകരണപരിപാടി കുറച്ചു മാസങ്ങളായി അപൂർവ്വമായി മാത്രമേ നടക്കുന്നുള്ളൂ.പണ ത്തിന്റേയും നായ്ക്കളെ പിടിക്കാൻ പരിശീലനം സിദ്ധിച്ച ആളുകളുടേയും കുറവ്,സാമൂഹ്യപ്രതിരോധം,തെരുവു നായനിയന്ത്രണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണെന്ന വസ്തുത ഗൗരവ ത്തിലെടുക്കാത്തത് തുടങ്ങി വിവിധ ഘടകങ്ങൾ ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ നടത്തിപ്പിനെ പുറകോട്ട് അടിപ്പിച്ചിട്ടുണ്ട്.ഈയിടെ ഇറങ്ങിയ സർക്കാർ ഉത്തരവനുസരിച്ച് പദ്ധതിയുടെ നടത്തിപ്പിനുള്ള ഉത്തരവാദിത്തം ജില്ലാപഞ്ചായത്തുകൾക്കാണ്.

ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം നടത്തുന്നതിനൊടൊപ്പം തെരുവുനായ പെരുകുന്നതിന്റെ യഥാർത്ഥകാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്.നിരത്തുകളിലും പറമ്പുകളിലും ലഭ്യമായ ഭക്ഷണാ വശിഷ്ടം നായകളുടെ പെരുപ്പത്തിന് വലിയതോതിൽ കാരണമാകുന്നു.കോഴിഫാമുകളും അറവുശാലകളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന മാലിന്യം,ഹോട്ടൽ മാലിന്യം,വീടുകളിൽ നിന്നും പുറത്തേക്ക് എറിയു ന്ന ഭക്ഷണമാലിന്യം,ആഘോഷാവസരങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങി പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ വരെ നായകളുടെ എണ്ണം ഉയർത്തുന്നതിൽ പങ്ക് വഹിക്കുന്നു.ഇത്തരം വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം.ഇതിന്റെ പ്രാഥമിക ഉത്തരവാദിത്വ ത്തിൽ നിന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.

സംസ്ഥാനത്ത് പേവിഷബാധ വർദ്ധിച്ചുവരികയും ചിലയിടങ്ങളിലെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് സാമൂ ഹ്യജീവിതത്തിന് തടസ്സമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമങ്ങളിൽ താല്ക്കാലികമായെങ്കിലും ഇളവ് വരുത്തി ആനിമൽ കള്ളിങ്ങ് നടത്തുവാനുള്ള സാധ്യത ആരായേണ്ടതാണ്.ഒപ്പം പേവിഷബാധയെത്തുടർന്ന് മരണമുണ്ടായ സംഭവങ്ങളിൽ വിശദമായ ശാസ്ത്രീയഅന്വേഷണം നടത്തി മരണത്തിലേക്ക് നയിച്ച സാഹചര്യ ങ്ങൾ ജനങ്ങളെ അറിയിക്കുകയും വേണം.ഇതിനായി ഒരു വിദഗ്ദ്ധസമിതിയെ നിയമിച്ച സർക്കാർനീക്കത്തെ സ്വാഗതം ചെയ്യുന്നു.നായവളർത്തലിനുള്ള ലൈസൻസ് സംബന്ധിച്ച നിയമം നടപ്പിലാക്കാൻ ഗവണ്മെന്റ് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്.ഒരു ജില്ലയിൽ ഒരു സ്ഥലത്തെങ്കിലും വന്ധ്യംകര ണം നടത്തിയ നായ്ക്കളെ പാർപ്പിക്കുവാനുള്ള ഷെൽട്ടർ ഹൗസുകൾക്ക് ഇടം കണ്ടെത്തണം.പേവിഷബാധയേറ്റ് മനുഷ്യർ മരിക്കുന്ന അവസ്ഥ കേരളം പോലെ ഒരു സമൂഹത്തിൽ ഉണ്ടാകാൻ പാടില്ല.അടുത്ത മൂന്ന് വർഷം കൊണ്ട് മൃഗങ്ങളിൽ നിന്നുള്ള അപകടകരമായ ആക്രമണം പൂജ്യത്തിലേക്ക് എത്തിക്കാൻ കഴിയണം.മൃഗങ്ങ ളുടെ ആക്രമണം നേരിടുന്ന എല്ലാവരും വാക്സിൻ സ്വീകരിക്കണം.ഈ ലക്ഷ്യം നേടുന്നതിലേക്കുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളുവാൻ കേരളസർക്കാരിനോടും ബന്ധപ്പെട്ട വകുപ്പികളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു.

ബി രമേശ് (പ്രസിഡന്റ്)

ജോജി കൂട്ടുമ്മേൽ(ജനറൽ സെക്രട്ടറി)

 

1 thought on “തെരുവുനായപ്രശ്നവും പേപ്പട്ടിവിഷബാധയും : അടിയന്തിര ഇടപെടൽ വേണം

Leave a Reply

Your email address will not be published. Required fields are marked *