ശാസ്ത്രാവബോധ ഉപസമിതി ഉദ്ഘാടനം
13/07/23
തൃശൂർ: ഇന്ത്യയിൽ, ലോക ഗവേഷണരംഗത്തെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെയുള്ള വിദ്യാഭ്യാസനയവും ഗവേഷണത്തിനുള്ള തുക വെട്ടിച്ചുരുക്കലും അതേ സമയം അയുക്തികരമായ അന്ധവിശ്വാസങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതും രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നു-യു.കെ.ലീഡ്സ് സർവ്വകലാശാലയിലെ പ്രൊഫസർ ജിൻ ജോസ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ ഉപസമിതിയുടെ ഉദ്ഘാടനം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നിർവ്വഹിച്ചുകൊണ്ട്, “ശാസ്ത്രഗവേഷണത്തിന്റെ സാമൂഹിക പ്രാധാന്യവും വെല്ലുവിളികളും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ, ഗവേഷണത്തിൽ കൂടുതൽ മുതൽമുടക്കണം. ഗവേഷണവും ഉന്നതവിദ്യാഭ്യാസവും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ പ്രാപ്യമാവണം. ഇതിനായി ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ബേബി ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സി.വിമല, ഡോ.എസ്.എൻ.പോറ്റി, പി.എസ്.ജൂന, സി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ.കെ.എം.മനു നന്ദി പറഞ്ഞു.