സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ നാളെ മുതൽ

0

വയനാട് : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രാവബോധ ക്യാമ്പയിനായ സയൻസ് ഇൻ ആക്ഷൻ ജില്ലാതല ഉദ്‌ഘാടനം 2023 ജൂലായ് 15 ന് ശനിയാഴ്ച കൽപ്പറ്റ മുണ്ടേരി BRC ഹാളിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരയ്ക്കാർ നിർവഹിക്കും.തുടർന്ന് പുതിയ ചാന്ദ്ര ദൗത്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടക്കും.

ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന്റെയും ഒപ്പം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ തയ്യാറെടുക്കുന്ന നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളുടെയും പശ്ചാത്തലത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രണ്ട് അവതരണങ്ങൾ ആണ് ഇതോടനുബന്ധിച്ച് നടക്കുക! ബഹിരാകാശ ചരിത്രം എന്ന വിഷയം ശ്രീ കെ പി ഏലിയാസും ചാന്ദ്ര ദൗത്യങ്ങളുടെ പ്രസക്തി എന്ന വിഷയം ശ്രീ സാബു ജോസും അവതരിപ്പിക്കും.

ക്യാമ്പയിന്റെ തുടർ പരിപാടികളുടെ ഭാഗമായി വിദ്യാലയങ്ങളിലും വായനശാലകളിലും ചാന്ദ്രദിനാഘോഷവും ശാസ്ത്രക്വിസും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *