സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസ് സ്വാഗതസംഘം രൂപവല്‍ക്കരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി : ഏപ്രില്‍ 20,21,22 തിയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യില്‍ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിനു വേണ്ടിയുള്ള സംഘാടകസമിതി രൂപവല്‍ക്കരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പി.എസ്.സി മെമ്പര്‍ ആര്‍.എസ്.പണിക്കര്‍, കര്‍ഷക സംഘം ഏരിയാ സെക്രട്ടറി പി.അശോകന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.വിജയന്‍, വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, സമീപത്തെ സ്കൂളുകളിലെ പ്രധാന അധ്യാപകര്‍, ശാസ്ത്രകേരളം പത്രാധിപസമിതിയംഗം ഡോ.പി.മുഹമ്മദ് ഷാഫി, പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിങ്ങനെ 60 പേര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഇ.വിലാസിനി അധ്യക്ഷയായിരുന്നു. വിജ്ഞാനോത്സവം സംസ്ഥാന കണ്‍വീനര്‍ പി.വി.സന്തോഷ് മാസ്റ്റര്‍ ആമുഖാവതരണം നടത്തി. ഡോ.ഹരികുമാരന്‍ തമ്പി, ഡോ.പി.മുഹമ്മദ് ഷാഫി, ജിജി വര്‍ഗീസ്, സുനില്‍ സി.എന്‍, കെ.കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ കെ.മുഹമ്മദ് ബഷീര്‍, വള്ളിക്കുന്ന് നിയോജകമണ്ഡലം എം.എല്‍.എ ഹമീദ് മാസ്റ്റര്‍, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ അബ്ദുള്‍ മജീദ് ടി.എ, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ പി.ശിവദാസന്‍, ഡോ.ഫാത്തിമത് സുഹ്റ, കെ.വിശ്വനാഥന്‍, ആര്‍.എസ്.പണിക്കര്‍, വി.പി.സോമസുന്ദരന്‍, പി.അശോകന്‍, കൃഷ്ണന്‍ കാരങ്ങാട് എന്നിവര്‍ രക്ഷാധികാരികളായും യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ ഡോ.ഹരികുമാരന്‍ തമ്പി ചെയര്‍മാനായും പരിഷത്ത് മേഖലാ സെക്രട്ടറി കെ.കെ.ശശിധരന്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.