കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം ആരംഭിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപത്തിരണ്ടാമത് സംസ്ഥാന വാർഷികം ഡോ. പാർത്ഥ മജുംദാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
പാലക്കാട്: 2025 മേയ് 9, 10, 11 തീയതികളിൽ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാമതു സംസ്ഥാന സമ്മേളനം പാലക്കാട് ജില്ലയിലെ ധോണി ലീഡ് കോളേജിൽ ആരംഭിച്ചു.
പ്രശസ്ത ശാസ്ത്രജ്ഞനും നാഷണൽ സയൻസ് ചെയർ ആൻഡ് സയൻസ് എഞ്ചിനീയറിങ് ബോർഡ് അംഗവുമായ പ്രൊഫ. (ഡോ.) പാർത്ഥ പി. മജുംദാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പരിഷത്ത് പ്രസിഡണ്ട് ടി.കെ. മീരാഭായ് അധ്യക്ഷത വഹിച്ചു. ഡോ. ടി. എം.തോമസ് ഐസക്ക് സംസാരിച്ചു.
സ്വാഗതസംഘം ചെയർപേഴ്‌സൺ കെ. ബിന്ദുമോൾ (പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ) സ്വാഗതവും ജനറൽ കൺവീനർ പി. അരവിന്ദാക്ഷൻ നന്ദിയും രേഖപ്പെടുത്തി. ബി.എസ് ശ്രീകണ്ഠൻ രചിച്ച സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്ക്കാരത്തോടുകൂടിയാണ് ഉൽഘാടന സമ്മേളനം ആരംഭിച്ചത്.