കാലാവസ്ഥാ സാക്ഷരത അനിവാര്യം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് “വയനാടും പ്രകൃതിദുരന്തങ്ങളും ” എന്ന വിഷയത്തിൽ 11-9 -24 ന് സുൽത്താൻ ബത്തേരി ഡയറ്റ് ഹാളിൽ നടത്തിയ ശാസ്ത്ര ക്ലാസിൽ, സാധാരണ ജനങ്ങൾക്കിടയിൽ കാലാവസ്ഥാ സാക്ഷരത അനിവാര്യമാണെന്ന് ശ്രീമതി കെ.ആർ രഞ്ജിനി (ലീഡ്, ക്ലൈമറ്റ് ആക്ഷൻ – ഹ്യൂം സെൻ്റർ ) അഭിപ്രായപ്പെട്ടു

14 സെപ്റ്റംബർ 2024

വയനാട്

 

സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻറ് റിസർച്ച് സെൻ്റർ മീനങ്ങാടി, ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻ്റ് ബയോളജി കൽപ്പറ്റ ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “വയനാടും പ്രകൃതിദുരന്തങ്ങളും “ എന്ന വിഷയത്തിൽ 11-9 -24 ന് സുൽത്താൻ ബത്തേരി ഡയറ്റ് ഹാളിൽ നടത്തിയ ശാസ്ത്ര ക്ലാസിൽ സാധാരണ ജനങ്ങൾക്കിടയിൽ കാലാവസ്ഥാ സാക്ഷരത അനിവാര്യമാണെന്ന് ശ്രീമതി കെ.ആർ രഞ്ജിനി (ലീഡ്, ക്ലൈമറ്റ് ആക്ഷൻ – ഹ്യൂം സെൻ്റർ ) അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് പ്രകൃതിയോടിണങ്ങിച്ചേർന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ തയ്യാറെടുപ്പുകൾക്ക് നമ്മൾ സജ്ജരാകേണ്ടതുണ്ട് എന്ന് ചർച്ചകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല പ്രസിഡണ്ട് വി.എൻ.ഷാജി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ:കെ.എം സെബാസ്റ്റ്യൻ ആശംസ അർപ്പിച്ചു. സ്റ്റെർക്ക് വൈസ് ചെയർമാൻ പി.ആർ മധുസൂദനൻ, എക്സി.കമ്മിറ്റിയംഗം മാഗി ടീച്ചർ എന്നിവർ പങ്കെടുത്തു . പരിഷത്ത് മേഖല സെക്രട്ടറി പി.കെ.രാജപ്പൻ സ്വാഗതവും സ്റ്റെർക് എക്സി.അംഗം എ.ജെ ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *