സാന്ദ്ര ലീയുടെ പ്രസക്തി
[author title=”ആര്‍. പാര്‍വതി ദേവി” image=”http://parishadvartha.in/wp-content/uploads/2016/10/Parvathydevi_R.jpg”]ജന്റര്‍ വിഷയസമിതി ചെയര്‍പേഴ്സണ്‍[/author]
[dropcap]പ്ര[/dropcap]മുഖ സ്ത്രീവാദ പണ്ഡിതയും ദാർശനികയുമായ സാന്ദ്ര ലീ ബാർട് കീ ഇക്കഴിഞ്ഞ ഒക്ടോബർ 17 ന് അമേരിക്കയിൽ വച്ച് എൺപത്തിയൊന്നാം വയസ്സിൽ അന്തരിച്ചു.ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ ഫിലോസഫി , വിമൻസ്റ്റഡീസ് അധ്യാപികയായിരുന്നു . സ്ത്രീകളുടെ കീഴാളാവസ്ഥക്കു കാരണം അവർ ഉപബോധപരമായി കീഴ്‌പ്പെടുന്നതാണെന്ന തികച്ചും നൂതനമായ ഒരു സിദ്ധാന്തം മുന്നോട്ടുവച്ചാണ് ഇവർ ശ്രദ്ധ നേടിയത്. ഇങ്ങനെ സ്വയം കീഴ്‌പ്പെടുന്നത് “മെലിച്ചിലിന്റെ കിരാതവാഴ്ച ” മൂലം ആണെന്നാണ് സാന്ദ്ര ബാർട് കീ പറയുന്നത്.
നിയമപരമായ അസമത്വം, സാമ്പത്തിക ചൂഷണം തുടങ്ങിയവക്ക് പുറമെ മനഃശാസ്ത്രപരമായും സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നു . മാനസികമായ അന്യവൽക്കരണം സ്ത്രീകൾ അനുഭവിക്കുന്നു. മനഃശാസ്ത്രപരമായ അടിച്ചമർത്തൽ സ്ഥാപനവൽക്കരിച്ചതും ചിട്ടയായി നടക്കുന്നതും ആണ്. ഇത് ആധിപത്യം സ്ഥാപിക്കൽ കുറേക്കൂടി എളുപ്പം ആക്കി ത്തീർക്കുന്നു. കാരണം അടിച്ചമർത്തപ്പെട്ടവർ തങ്ങളുടെ ഈ അവസ്ഥയുടെ യഥാർത്ഥ ഉറവിടത്തെയോ പ്രകൃതത്തെയോ ശരിയായി മനസ്സിലാക്കാൻ കഴിയാത്ത മാനസികാവസ്ഥയിലേക്ക് മാറുന്നു. അതിനാൽ നേരിട്ടുള്ള ശാരീരിക ആക്രമണം ഇല്ലാതെ തന്നെ നിലവിലുള്ള ആധിപത്യ വ്യവസ്ഥയുടെ ഗുണഭോക്താക്കൾക്ക് തങ്ങളുടെ ഉയർന്ന പദവിക്ക് സാധുത ലഭിക്കുന്നു. സാമ്പത്തിക,രാഷ്ട്രീയ അടിച്ചമർത്തലും മനഃശാസ്ത്രപരം ആകാമെങ്കിലും ചില തനതായ മാനസികകീഴടക്കൽ നടക്കാറുണ്ട്. ഇത് സംഭവിക്കുന്നത് സാംസ്‌കാരിക ആധിപത്യം, ലൈംഗിക വസ്തുവൽക്കരണം, എന്നീ പരസ്പരബന്ധിതമായ സംവര്‍ഗങ്ങളിലൂടെയുമാണ്. സാന്ദ്ര ലീ ഈ സിദ്ധാന്തം രൂപീകരിച്ചത് സ്ത്രീ ശരീരത്തെ കുറിച്ചുള്ള ആധുനിക വിപണിസങ്കല്പത്തെ അടിസ്ഥാനപ്പെടുത്തിയാണ്. സ്ത്രീസൗന്ദര്യം ശോഷിച്ച ശരീരമാണെന്ന കാഴ്ചപ്പാടിനെ ആണ് സാന്ദ്ര ലീ’ മെലിച്ചിലിന്റെ നിഷ്ടൂരാധിപത്യം എന്ന് വിളിക്കുന്നത്. [box type=”warning” align=”” class=”” width=””]മുൻപ് നേരിട്ടുള്ള ആധിപത്യവും ചൂഷണവും ആണെങ്കിൽ ഇന്ന് സംസ്കാരത്തെ ഉപയോഗിച്ചു സ്ത്രീകളിൽ അപകർഷ ബോധം സൃഷിട്ടിക്കുന്നു. സ്ത്രീകൾ സ്വയം വില ഇല്ലാതെ കാണുന്നു. സ്ത്രീശരീരം ശക്തിരഹിതവും ദുർബലവും ആക്കിത്തീർക്കുന്ന ഫാഷനും പരസ്യങ്ങളും സ്ത്രീയെ കീഴാളവസ്ഥയിൽ നിലനിർത്തുകയും അവൾ പലതരം ഇല്ലായ്മകൾ ഉള്ളവളായി സ്വയം കണക്കാക്കുകയും ചെയ്യുന്നു. [/box]സ്ത്രീകൾ ഇക്കാലത്തു കൂടുതലായി യാത്ര ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴും സമൂഹം അവളുടെ ശരീരത്തെ കുറിച്ച് പറഞ്ഞു വെക്കുന്ന കാര്യങ്ങളിലൂടെ അവളെ അടിച്ചമർത്തുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പലതരം സമ്മർദങ്ങൾക്ക് സ്ത്രീശരീരം വിധേയമാകുന്നു . അവളുടെ നടപ്പിലും ഉടുപ്പിലും ശരീര ഭാഷയിലും ചലനങ്ങളിലും ആംഗ്യങ്ങളിലും അവയവങ്ങളുടെ രൂപത്തിലും എല്ലാം ചില നിശ്ചയങ്ങൾ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ‘അന്തസ്സ് ‘ പുലർത്തുന്നതിന് അമിത പ്രാധാന്യം നൽകുന്ന സമൂഹത്തിൽ സ്ത്രീത്വം അന്തസ്സിന്റെ ലക്ഷണം കൂടി ആണ്. അതിനാല്‍ അന്തസ്സിനായി യാതൊരു വിധ എതിർപ്പോ പ്രതിഷേധമോ കൂടാതെ സ്ത്രീകൾ പരോക്ഷമായ ആധിപത്യത്തെ അംഗീകരിക്കുന്നു.
ആഗോളവൽക്കരണ കാലഘട്ടത്തിൽ സ്ത്രീശരീരം വസ്തുവൽക്കരിക്കപ്പെടുന്നു എന്നത് അംഗീകരിക്കുമ്പോഴും കൃത്യമായ താത്വിക വിശകലനം പലപ്പോഴും ലഭിക്കാറില്ല. സാന്ദ്ര ലീയുടെ സംഭാവന അവിടെ ആണ്. പ്രശസ്ത ദാർശനികനായ ഫൂക്കോയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ സാന്ദ്ര ലീ നടത്തിയ പഠനം ഏറെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമായ വിഷയം ആണ് സാന്ദ്ര കൈകാര്യം ചെയ്യുന്നത്.