സ്വാതന്ത്ര്യ ദിനാഘോഷം കൂർക്കഞ്ചേരി യൂണിറ്റ് ബാലവേദി

0

ശാസ്ത്ര സാഹിത്യ പരിഷത് കൂർക്കഞ്ചേരി യൂണിറ്റിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. Dr.V.C. ദീപിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ബാലവേദി പ്രസിഡണ്ട് ശ്രീനന്ദ.എം.ബി അധ്യക്ഷത വഹിച്ചു.

ജോയന്റ് സെക്രട്ടറി കാർത്തിക് ദിനേഷ് സ്വാഗതമാശംസിച്ചു. സെക്രട്ടറി അനിഷ്ക. ടി. എസ് വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്തുകയും ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം കുട്ടിക്കാലം മുതൽ നൽകണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

ബാലവേദിയുടെ സജീവ പ്രവർത്തകയായ ശിവാനി എം.എസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ശാസ്ത്രീയ അടിത്തറയിലൂന്നി എല്ലാവരിലും ശാസ്ത്ര ബോധം വളർത്തി ഭാരതത്തിനെ ലോക രാഷ്ട്രങ്ങളുടെ മുൻപന്തിയിലെത്തിക്കാൻ ഏവരും പ്രയത്നിക്കണമെന്ന് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

തുടർന്ന് അശ്വിക.ടി.എസ്, ഇവാനാ റോസ്, അലിക അനുരൂപ്, വാമിക.കെ.എസ്, ശ്രീനന്ദ. M.B, അനിഷ്ക.T. S, ശിവാനി.എം.എസ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ മേഖല വൈസ് പ്രസിഡണ്ട് ശ്രീ സന്തോഷ് കുമാർ. M.R, കൂർക്കഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് Dr.V.C. ദീപ് , മെമ്പർമാരായ സാത്വിക്.V.D, ഉഷ, എം എന്നിവർ നേതൃത്വം നൽകി. ബാലവേദി വൈസ് പ്രസിഡണ്ട് നിരഞ്ജൻ.M.S നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed