സ്വാതന്ത്ര്യദിനാഘോഷം – തിരുവനന്തപുരം മേഖല ബാലവേദി

0

തിരുവനന്തപുരം : തിരുവനന്തപുരം മേഖല ബാലവേദി മാനവീയം വീഥിയിൽ സ്വാതന്ത്ര്യ ദിനാഘോഷംസംഘടിപ്പിച്ചു.ദിനാഘോഷം ഡോ.സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാലവേദി ഭാരവാഹി ജി.ഏഞ്ചലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഇമ്മാനുവൽ സ്വാഗതവും കെ ദിവ്യ നന്ദിയും പറഞ്ഞു. ആഘോഷത്തിൻ്റെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന ക്വിസ് ആദിത്യൻ നയിച്ചു. പ്രൈമറി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. കുട്ടികളവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ,കലാ പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed