തിരൂര്‍ “ബഹിരാകാശ പര്യവേഷണം” പുസ്തകം പ്രകാശനം ചെയ്തു.
മലപ്പുറം: കേരളം അന്ധവിശ്വാങ്ങളുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തെ ശാസ്ത്രബോധം ഉള്ളവരാക്കി മാറ്റാന്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടണം എന്ന് ജ്യോതിശാസ്ത്രപണ്ഡിതനായ പ്രൊഫ.കെ.പാപ്പുട്ടി അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പി.എം. സിദ്ധാര്‍ത്ഥന്‍ രചിച്ച “ബഹിരാകാശ പര്യവേഷണം” എന്ന റഫറന്‍സ് ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവണ്മെന്റ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാളും എഴുത്തുകാരനുമായ എന്‍.പി.വിജയകുമാറിന് (വിജു നായരങ്ങാടി) നല്‍കികൊണ്ടാണ് പ്രകാശനം നടത്തിയത്. ഊര്‍ജ്ജതന്ത്രം വകുപ്പ് മേധാവി പ്രജിത്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറത്തെ ജ്യോതിശ്ശാസ്ത്ര കൂട്ടായ്മമായ മാഴ്സിന്റെ ചെയര്‍മാന്‍ എ.അനന്തമൂര്‍ത്തി, കണ്‍വീനര്‍ പി.സുധീര്‍, മലയാളം വിഭാഗം തലവന്‍ അജിത്.എം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇ. വിലാസിനി നന്ദി രേഖപ്പെടുത്തി.