തൃശൂർ ജില്ലാ പ്രവർത്തകയോഗം 2024 ഒക്ടോബർ 27 ന് പരിസര കേന്ദ്രത്തിൽ വെച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് സി വിമല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകയോഗത്തിൽ സംസ്ഥാന വികസന ഉപസമിതി ചെയർമാൻ ഡോ. കെ രാജേഷ് സമഗ്ര വികസന പദ്ധതിയെ സംബന്ധിച്ച അവതരണം നടത്തി .ജനറൽ സെക്രട്ടറി പി വി ദിവാകരൻ സംസ്ഥാന പ്രവർത്തക ക്യാമ്പ് തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. എം ഹരീഷ് ഓ എൻ അജിത് കുമാർ എന്നിവർ പച്ച ഊർജ്ജ സംരക്ഷണ ക്യാമ്പയിനിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജില്ലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.

          തുടർന്ന് പ്രവർത്തകർ മേഖല അടിസ്ഥാനത്തിൽ യോഗം ചേർന്ന് മേഖലകളിൽ ഈ പരിപാടികൾ വിശദമായി ചർച്ച ചെയ്തു.

 

തീരുമാനങ്ങൾ 

 

2024 നവംബർ 26 27 തീയതികളിൽ ജില്ലയിലെത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് നല്ല രീതിയിൽ സ്വീകരണം നൽകണം. ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ വിപുലമായ സംഘാടക സമിതികൾ രൂപീകരിക്കുന്നതിനും ലഘുലേഖ പ്രചരിപ്പിച്ച് ജാഥയെ സ്വീകരിക്കുന്നതിനും തീരുമാനമായി.ജാഥാ പര്യടനത്തിന്റെ റൂട്ട് ചർച്ച ചെയ്തു അംഗീകരിച്ചു.

ഇനിയും പൂർത്തിയാകാത്ത മേഖല വിദ്യാഭ്യാസ സെമിനാറുകൾ ഉടനെ പൂർത്തീകരിക്കണം.

 പച്ച ഊർജ്ജ സംരക്ഷണ ക്യാമ്പയിൻ വിജയിപ്പിക്കണം.ആയിരം വീടുകളിലും 100 സ്ഥാപനങ്ങളിലും സോളാർപാനലുകൾ സ്ഥാപിക്കുന്നതിനും വിപുലമായ തോതിൽ ചൂടാറാപ്പെട്ടിപ്രചരിപ്പിക്കുന്നതിനും ധാരണയായി.

 മേഖലാതല ജെൻഡർ കൺവെൻഷനുകളും ഗ്രാമീണ വനിതാ ദിന പരിപാടികളും പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു.

 2024 ഒക്ടോബർ 31 നവംബർ 3, 9,10, 17 തീയതികളിലായി എല്ലാ മേഖലകളിലും മേഖലാതല കേഡർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

 ബാലവേദി ജില്ലാതല പ്രവർത്തക ക്യാമ്പ് കുന്നംകുളം മേഖലയിൽ വച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

     ജില്ലാ ലൈബ്രറി പുസ്തകോത്സവത്തിൽ പരിഷത്തിന്റെ സ്റ്റോള് ഇടുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഗ്രന്ഥശാല പ്രവർത്തകരെ സ്റ്റോളിലേക്ക് ആകർഷിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുന്നതിന് തീരുമാനിച്ചു .

 ജില്ലയിലെ പ്രധാന ക്യാമ്പസുകളിൽ എല്ലാം ക്യാമ്പസ് ശാസ്ത്ര സമിതികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.സാമൂഹ്യ വിജ്ഞാനകേന്ദ്രങ്ങൾ ആരംഭത്തിൽ ചാലക്കുടിയിലും കുന്നംകുളത്തും ആരംഭിക്കുന്നതിന് ധാരണയായി.

 മുൻ സംസ്ഥാന അധ്യക്ഷൻ ഡോ. കാവുമ്പായി ബാലകൃഷ്ണൻ സമാപന പ്രസംഗം നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ കെ കസീമ സ്വാഗതവും സോമൻ കാര്യായിട്ട് നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *