ദേശീയപ്രസ്ഥാനത്തെ ആവാഹിക്കുക,ഹിന്ദുത്വത്തെ എതിർക്കുക:പ്രൊ.ടി പി കുഞ്ഞിക്കണ്ണൻ
TPK swathanthryam
അറിവിന്റെ സ്വകാര്യവത്ക്കരണത്തേയും രാജ്യത്തിന്റെ വർഗ്ഗീയവിഭജനത്തേയും തടയാൻ നെഹ്രുവിയൻ നയങ്ങളെ പുനർവായിക്കുന്നതിലൂടെ കഴിയുമെന്ന് പ്രൊ.ടി പി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു.ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രസാഹിത്.പരിഷത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രഭാഷണപരിപാടിയുടെ രണ്ടാം ദിവസം നെഹ്രുവി യൻ ഇന്ത്യ ഒരു പുനർവായന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ എഴുപത്തിയഞ്ച് വർഷം ഇന്ത്യ എങ്ങനെയാണ് നിലനിന്നതെന്നും ഇനി എങ്ങനെയാണ് മുന്നോട്ടുപോകാ നിരിക്കുന്നതെന്നും പരിശോധിച്ചുകൊണ്ടേ നെഹ്രുവിയൻ സങ്കൽപ്പങ്ങളെ പരിശോധിക്കാനാവുകയുള്ളൂ. നെഹ്രുവിയൻ എന്നാൽ ഒരു കാലഘട്ടത്തിന്റെ പേരാണ്.സ്വാതന്ത്ര്യസമരത്തിന്റേയും ദേശീയപ്രസ്ഥാ നത്തിന്റെയും ആശയം ആവാഹിക്കുകയും ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയത്തെ എതിർക്കുകയും ചെയ്യുന്നവരെയാ ണ് നെഹ്രുവിയൻ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയാൽ ഗാന്ധിജിക്കും നെഹ്രുവിനും കോൺഗ്രസ്സിനും ശേഷം ഇന്ത്യ തകർന്നു പോകുമെന്ന് കരുതിയവരുണ്ട്.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയി.ഗാന്ധിജിയും നെഹ്രുവും ഇന്ന് നമ്മോടൊപ്പമില്ല.എന്നിട്ടും ഇന്ത്യതകർന്നില്ല.സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുന:സംഘടിപ്പിച്ചാൽ ഇന്ത്യ തകരും എന്നും കരുതിയവർക്കും തെറ്റുപറ്റി.ഇതൊക്കെ കഴിഞ്ഞും ഇന്ത്യ നിലനിൽക്കുന്നു.രണ്ട് യുദ്ധങ്ങളെ ഇന്ത്യ അതിജീവിച്ചു.നവലിബറൽ സാമ്പത്തിക നയങ്ങളേ യും ഇന്ത്യ അതിജീവിക്കുന്നു.ഇപ്പോൾ ഒരു നവഫാസിസ്റ്റ് ഭരണത്തിന്റെ പിടിയിലാണ് ഇന്ത്യ.അതിനേയും അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇത് സാധിച്ചത് ജാതി മതം ഭാഷ പ്രദേശം എന്നിവയ്ക്കെല്ലാമുപരി യായി ഇന്ത്യ എന്ന വികാരത്തെ ഉൾക്കൊള്ളുന്നവരാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും എന്നതുകൊണ്ടാ ണ്.ഇന്ത്യയെ വർഗ്ഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന പാർട്ടിക്ക് പാർലിമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ജന ങ്ങൾക്കിടയിൽ ന്യൂനപക്ഷമാണ്.ഇങ്ങനെയൊരു ജനത ഉണ്ടായിവരാനുള്ള കാരണം നെഹ്റുവിന്റെ നയങ്ങ ളാണ്.ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് സ്വാതന്ത്ര്യത്തിലേയ്ക്ക് വന്ന മറ്റ് രാജ്യങ്ങളൊക്കെ പട്ടാളഭരണത്തി ലേയ്ക്കോ കലാപത്തിലേയ്ക്കോ വീണുപോയപ്പോഴും ഇന്ത്യ ലോകത്തിെല ഏറ്റവും വലിയ ജനാധിപത്യരാജ്യമാ യി നിലനിന്നു.അതിന്റെല കാരണം സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യ സൈനികശക്തിയാകാൻ ശ്രമിച്ചില്ല എന്നതാണ്.പകരം സാമ്പത്തികശക്തിയാകാനാണ് ശ്രമിച്ചത്.സൈനികശക്തിയാകാൻ ശ്രമിച്ച രാജ്യങ്ങ ളൊക്കെ തകർന്നു പോയി.ഇന്ത്യയെ നിനിർത്തുന്നതിൽ നെഹ്റുവുന്റെ ദീർഘവീക്ഷണം വലിയ പങ്ക് വഹിച്ചി ട്ടുണ്ട്.
ആറു മതങ്ങളും 6400 ജാതിഉപജാതികളും ഇന്ത്യയിലുണ്ട്.22അംഗീകൃതഭാഷകളും 1800 പ്രാദേശിക ഭാഷകളും ഉണ്ട്.ഇവയെ ഒറ്റമതത്തിലേയ്ക്കും ഒറ്റ ഭാഷയിലേയ്ക്കും അടിച്ചൊതുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കു ന്നത്.ഒരു മതം,ഒരു ഭാഷ,ഒരു നിയമം,ഒരു പാർട്ടി എന്നതാണ് ഇന്നത്തെ കേന്ദ്രസർക്കാരിന്റെ നയം.എന്നാൽ ഇന്ത്യയുടെ ജീവൻ വൈവിദ്ധ്യത്തിലാണ്.ഈ വൈവിദ്ധ്യത്തെ അംഗീകരിക്കാൻ കഴിഞ്ഞതാണ് ഇന്ത്യയുടെ നിലനിഷപ്പിന്റെ അടിസ്ഥാനകാരണം.എന്നും ശാസ്ത്രത്തിനും ശാസ്ത്രബോധത്തിനും വേണ്ടി നിലകൊണ്ടതാണ് നെഹ്റുവിന്റെ സവിശേഷത.ഭക്രാനംഗൽ പോലുള്ള വലിയ അണക്കെട്ടുകൾ നിർമ്മിക്കുന്നതിന് മുൻകൈയെടു ത്തത് നെഹ്റുവായിരുന്നു.ആർജ്ജിതവിജ്ഞാനത്തെ രാഷ്ട്രത്തിന്റെ പുരോഗതിക്കായി വിട്ടുകൊടുക്കാനുള്ള മനസ്സാണ് ശാസ്ത്രബോധം എന്ന് നിർവചിച്ചിട്ടുണ്ട്.അദ്ദേഹത്തിന് പലപരിമിതികളുമുണ്ടായിരുന്നു.സ്വന്തം ആശയങ്ങൾതന്റെ പാർട്ടിയെക്കൊണ്ടുപേലും അംഗീകരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.അതേസമയെ ഇന്ത്യയുടെ വികസനാസൂത്രണം ശാസ്ത്രം,മതേതരത്വം,ഇറക്കുമതി ബദൽ വിസനം എന്നതിൽ ഊന്നിനിൽക്ക ണമെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞുകൊണ്ടിരന്നു.ജനാധിപത്യം,മതേതരത്വം,മനുഷ്യാവകാശം എന്നി വയൊക്കെ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇവയെ തിരിച്ചുപിടിക്കാൻ നെഹ്റുസ്മൃതിക്ക് കഴിയും എന്ന് പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ വിശദീകരിച്ചു.
യുറീക്കാ പത്രാധിപർ ടി കെ മീരാബായ് അദ്ധ്യക്ഷയായരുന്നു.പി പ്രദോഷ് സ്വാഗതം ആശംസിച്ചു. പ്രഭാഷണപരമ്പരയുടെ മൂന്നാംദിവസമായ ആഗസ്റ്റ് പതിനൊന്നിന് ഡോ.എ.ജി ഒലീന ദേശീയപ്രസ്ഥാന ത്തിലെ പെൺവഴികൾ എന്ന വിഷയത്തിൽ പ്രബാഷണം നടത്തും.