ബാലോത്സവങ്ങൾക്ക് മാർഗ്ഗരേഖയൊരുക്കി സംസ്ഥാന ബാലവേദി ശില്പശാല

0

പുതിയ കാലം പുതിയ ബാലവേദി
ജലം – ബാലോത്സവം

 

ജലം – ബാലോത്സവം സംസ്ഥാന ദ്വിദിന ശില്പശാല പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മേഖലയില്‍ ഷൊർണൂർ ജനഭേരി ഓഡിറ്റോറിയത്തിൽ നടന്നു.ആഗസ്റ്റ് 13 നു പരിഷത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ശില്പശാല ഉദ്ഘാടനം ചെയ്തു.ഷൊർണൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.എം.ലക്ഷ്മണൻ അദ്ധ്യക്ഷനായിരുന്നു.പരിഷത് പാലക്കാട് ജില്ലാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും, പാലക്കാട് ജില്ലാ ബാലവേദി കൺവീനർ രമണി ടീച്ചർ നന്ദിയും പറഞ്ഞു.സാലി മോൻ കുമ്പളങ്ങി നയിച്ച “ഈ ഭൂമിയാരുടേത്….” എന്ന ബാലോത്സവഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. യു. മൊയ്തീൻ അവതരിപ്പിച്ച മാജിക്കും ഉദ്ഘാടന ചടങ്ങിനു മിഴിവേകി. തുടർന്ന് “പുതിയ കാലം പുതിയ ബാലവേദി “- എന്ന വിഷയത്തിൽ കെ.ടി രാധാകൃഷ്ണൻ നൽകിയ ക്ലാസ് ബാലവേദി പ്രവർത്തനത്തിന് ദിശാബോധം നൽകുന്നതിനു സഹായിച്ചു.

ഒന്നാം ദിവസം നാല് വിഷയ ലോകങ്ങളിലെ പ്രവർത്തനങ്ങൾക്ക് പ്രൊഫ.കെ.പാപ്പൂട്ടി, ഡോ: ഡി.കെ.ബാബു, പ്രദീപ് കുനിശ്ശേരി, പ്രദീപ് കൊടക്കാട്, പ്രകാശൻ, മൊയ്തീൻ , പി.ആർ.രാഘവൻ, വി.വി.സുബ്രഹ്മണ്യൻ, വിദ്യാധരൻ, ശ്രീജിത്, എം.പി.സി., ടി വി ജി, ഗ്രീഷ്മ ,ഇന്ദ്രജിത്, മനോഹരൻ, കെ.പി.രാമ ക്യഷ്ണൻ, കൃഷ്ണദാസൻ, സുരജ.ഇ.എൻ, ശ്രീനിവാസൻ , ഹരീഷ് ഹർഷ, സി.പ്രേമരാജൻ, പി.കെ.മുരളി, പി.എം.നാരായണൻ, ചന്ദ്രൻ എന്നിവർ നേത്യത്വം നൽകി. വൈകിട്ട് ഫീൽഡ് ട്രിപ്പിനു ശേഷം പാട്ടുകൾ പാടി രസിക്കാം എന്ന സെഷനു കോട്ടയ്ക്കൽ മുരളിയും, സാലി മോൻ കുമ്പളങ്ങിയും നേത്യത്വം നൽകി.” ജെയിംസ് വെബ് ടെലസ്കോപ് ” – എന്ന വിഷയത്തിൽ എം.പി.സി യുടെ ക്ലാസ്സോടെ ഒന്നാംദിന പരിപാടികൾ സമാപിച്ചു.

രണ്ടാം ദിവസം കളിച്ചു രസിക്കാം എന്ന സെഷന് ജയ് സോമനാഥ്, പി.രമേഷ് കുമാർ എന്നിവർ നേത്യത്വം നൽകി.ജില്ലാ പരിശീലനം, പഞ്ചായത്ത് ബാലോത്സവങ്ങൾ,ബാലവേദി ദൈനംദിന പ്രവർത്തനങ്ങൾഎന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലവേദി സംസ്ഥാന കൺവീനർ ശശിധരൻ മണിയൂരും, രമേഷ് കുമാറും അവതരിപ്പിച്ചു.തുടർന്ന് ജില്ല തിരിഞ്ഞ് ആസൂത്രണവും, റിപ്പോർട്ടിങ്ങും നടന്നു. ക്യാമ്പിൽ കെ.കെ.കൃഷ്ണ കുമാറിൻ്റെ സന്ദർശനവും ആശംസാ സംസാരവും പ്രവർത്തകരെ ആവേശം കൊള്ളിച്ചു. സ്വാഗത സംഘത്തെ പരിചയപ്പെടൽ, ക്യാമ്പ് വിലയിരുത്തൽ എന്നിവയോടെ ക്യാമ്പിന് സമാപനമായി . പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി.രമേഷ്, ട്രഷറർ സുജിത്, നിർവ്വാഹക സമിതി അംഗങ്ങളായപി.കെ.നാരായണൻ ,വിനോദ് കണ്ണൂർ , സംഗീത ചേനംപുല്ലി തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *