ദേശം ഒന്നാകെ തടവിലാണ്; നിരീക്ഷണത്തിലുമാണ് : കവി കെ. സച്ചിദാനന്ദൻ
തിരുവനന്തപുരം: “ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ നാനാത്വം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ നാലു മാനങ്ങളിലാണെന്ന് നിസ്സംശയം പറയാം. അനേകം കുടിയേറ്റങ്ങളിലൂടെ രൂപപ്പെട്ടുവന്ന മിശ്ര ജനതയാണ് ഇന്ത്യയിലുള്ളത്. ഒരു പൂർവിക വംശം അല്ല അനേകം പൂർവ്വികരുടെ വംശമാണ് ഇന്ത്യയ്ക്കുള്ളത്. ആര്യവംശവാദം ഉന്നയിക്കുന്നത് ഫാസിസ്റ്റുകളുടെ ലക്ഷണമാണ്, ചരിത്രത്തിൽ ഹിറ്റ്ലറിലൂടെ നാമത് കണ്ടതാണ്. ഹിന്ദു ഒരു നിർമ്മിക്കപ്പെട്ട മതം മാത്രമാണ്. ഭരണകൂടം ഭീകരവാദി എന്ന് പറയുന്നവൻ പുരോഗമനവാദിയും രാജ്യദ്രോഹി എന്ന് വിളിക്കുന്നവൻ രാജ്യസ്നേഹിയുമാകും.”
കവി കെ സച്ചിദാനന്ദൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സർവതല സ്പർശിയായ ഈ പ്രൗഢഭാഷണം നടത്തിയതാണ്.
“ഫാസിസത്തിന്റെ കിരാതവാഴ്ച തേരോട്ടം നടത്തുന്ന ഈ കാലത്ത് ഇച്ഛാശക്തിയും പ്രതീക്ഷാനിർഭരമായ ആവേശവും കെട്ടടങ്ങാതെ പ്രതിരോധം തീർക്കേണ്ടവരാണ് നാം. ഡൽഹിയിലെ മഴയേയും വെയിലിനെയും മഞ്ഞിനേയും കോവിഡ് മഹാമാരിയേയും അവഗണിച്ച് സമരം ചെയ്യുന്ന കർഷകരാണ് നമ്മുടെ ചാലകശക്തി.അവരിൽ നിന്ന് നമുക്ക് പാഠം ഉൾക്കൊള്ളാം” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.
ഉദ്ഘാടന പ്രഭാഷണം കേൾക്കാനുള്ള ലിങ്ക്: https://www.facebook.com/story.php?story_fbid=525709625440698&id=114053050301167&scmts=scwspsdd
ലിങ്ക് പ്രവർത്തിക്കുന്ന തരത്തിൽ ഹൈപ്പർ ആകണം