ഏകലോകം ഏകാരോഗ്യം ജനബോധവൽക്കരണ പരിപാടിയുടെ കാസറഗോഡ് ജില്ലാതലപരിശീ ലനം കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്നു.പുരോഗമന കലാസാഹിത്യ സംഘം,സംസ്ഥന ലൈബ്രറി കൗൺസിൽ,കെ.എസ്.ടി.,എൻ.ജി.ഒ യൂണിയൻ,കെ.ജി..എ എന്നീസംഘടനകളുടെ പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും സാമൂഹ്യനീതിവകുപ്പ് , കുടുംബശ്രീ,തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രവർത്തകർ, വെറ്റിനറിവകുപ്പ് പ്രവർത്തകർ തുടങ്ങിയവർപങ്കെടുത്തു.

ഹയർസെക്കന്ററി,കോളേജ് വിദ്യാർഥികൾ,കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ,അങ്കണവാടി പ്രവർ ത്തകർ തുടങ്ങിയവർക്കായും ഗ്രന്ഥശാലകൾ,ക്ലബ്ബുകൾ,പഞ്ചായത്ത്/മുനിസിപ്പാലിറ്റി അയൽസഭകൾ എന്നിവ കേന്ദ്രീകരിച്ചും ജില്ലയിൽ അഞ്ഞൂറു ക്ലാസ്സുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.പരിശീലന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘടനം ചെയ്തു.പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. കോവിഡ് കൺട്രോൾ റൂം ജില്ലാ നോഡൽ ഓഫീസർ ഡോ.ഡാൽമിറ്റ നിയ ജയിംസ് ക്ലാസ്സെടുത്തു. ഡോ.എം.വി.ഗംഗാധരൻ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *