ചീക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ.
കൽപ്പറ്റ മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല,ചീക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ കൽപ്പറ്റ മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജിഷ്ണു ജയാനന്ദൻ അധ്യക്ഷനായി. പു.ക.സ ജില്ലാ സെക്രട്ടറി എം. ദേവകുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ ട്രഷറർ എം. പി. മത്തായി സംഘടനാരേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറിയും കേന്ദ്ര നിർവാഹക സമിതിയംഗവുമായ കെ. എ. അഭിജിത്ത് മേഖലാ-ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ പി. അശോകൻ, കെ. കുഞ്ഞൻ, പി. ബിജു, രാജു ജോസഫ്, കെ. വി. ഉമ, എസ്. ഷീബ, ജെ. എസ്. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ ക്യാമ്പയിൻ, ശാസ്ത്ര-സാമൂഹ്യ ചലച്ചിത്ര പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്താൻ തീരുമാനിച്ചു.