വി വി നഗർ യൂണിറ്റിൽ സ്ഥാപകദിനാചരണം
v v nagar

വജ്ര ജൂബിലി ആഘോഷിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രാധാന്യം കേരള സമൂഹത്തിൽ ഏറി വരുന്ന സാഹചര്യത്തിൽ, വി.വി. നഗർ യൂണിറ്റ് നടത്തിയ സ്ഥാപക ദിനാചരണം കാസറഗോഡ് ജില്ലയിലെ സംഘടനാ പ്രവർത്തന രംഗത്ത് മുതൽ കൂട്ടായി. സെപ്തംബർ 10 ന് രാവിലെ 7.30 യൂണിറ്റ് പ്രസിഡണ്ട് ടി.വി. മാധവൻ മാസ്റ്റർ പതാക ഉയർത്തി. വൈകുന്നേരം യൂണിററിൽ ഗ്രാമ പത്രം പ്രകാശിപ്പിക്കുകയും യൂണിറ്റ് സംഗമം നടത്തുകയും ചെയ്തു.
തൃക്കരിപ്പൂർ മേഖലാ പ്രസിഡണ്ട് ദേവരാജൻ മാസ്റ്റർ യൂണിറ്റ് സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ടി.വി.ബിജു മോഹൻ സ്വാഗതം പറഞ്ഞു. ടി.വി. മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം കെ.പ്രേംരാജ് , വർഗ ബഹുജന സംഘടനാ നേതാവ് കെ.കണ്ണൻമാസ്റ്റർ , കെ.കെ.നായർ , കെ.വി.ശശി, വി.എൻ. ബാബു, എം. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
ദേശീയ പാത ആറ് വരി ആക്കുമ്പോൾ വി.വി. നഗറിൽ അടിപ്പാത നിർമിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. നിവേദനം തയ്യാറാക്കി ഒപ്പുശേഖരണം നടത്തി അധികാരികളെ ഏൽപിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്ക്കൂളുകളിലും സന്ദർശനം നടത്തി പോസ്റ്റർ സൽകുകയും അധ്യാപക ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു.