ഓണംതുരുത്ത് രാജശേഖരൻ അന്തരിച്ചു
Onamthuruthu
ഓണം തുരുത്ത് രാജശേഖരൻ അന്തരിച്ചു നാടക കലയുടെ മണ്ഡപത്തിൽ സ്വന്തം ഇടം സൃഷ്ടിച്ച ആളായിരുന്നു അദ്ദേഹം. നാടക രചന സംവിധാനം തുടങ്ങിയ രംഗങ്ങളിൽ എല്ലാം അദ്ദേഹത്തിൻറെ കഴിവുകൾ ദൃശ്യമായിരുന്നു. പരിഷത്തിനോടും ,തെരുവ് നാടക പ്രസ്ഥാനത്തോടും, വളരെയധികം മമത അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. 2021ലെ ജില്ല കലാജാഥയിൽ നമ്മുടെ നാടക പരിപാടികൾ ചിട്ടപ്പെടുത്തുന്നതിൽ അദ്ദേഹം വളരെയേറെ പങ്കു വഹിച്ചു.ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തോടു കൂടിയാണ് അന്ത്യം ഉണ്ടായത് . ഓണംതുരുത്ത് ക്ഷേത്രത്തിന് അടുത്താണ് അദ്ദേഹത്തിൻറെ വീട്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാരം നിശ്ചയിച്ചിട്ടുണ്ട്.
പരിഷദ് വാർത്തയുടെ ആദരാഞ്ജലികൾ