യുവ വനിതാ ഗവേഷകരുടെ സംഗമവും ശാസ്ത്രജ്ഞരെ ആദരിക്കലും
8.03.24 തൃശൂർ
ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുവഗവേഷക സംഗമവും ശാസ്ത്രജ്ഞരെ ആദരിക്കലും നടന്നു. ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലക്ക് നൽകിയ അതുല്യ സംഭാവനയെ അംഗീകരിച്ച് യു എസ് എ സ്റ്റാൻഫോർഡ് സർവകലാശാല മികച്ച ശാസ്ത്രജ്ഞരായി തെരഞ്ഞെടുത്ത ഇന്തൃൻ ശാസ്ത്രജ്ഞരായ ഡോ എം കെ ജയരാജ്, ഡോ കെ ആർ തങ്കപ്പൻ, ഡോ എം ടി രമേശൻ, ഡോ ശ്രീരാജ് ഗോപി, ഡോ. ടി എ അജിത് എന്നിവരെ ആദരിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവാണ് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചത്. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ കോളജുകളിൽ നിന്ന് എത്തിയ യുവ വനിതാ ഗവേഷകർക്ക് പ്രശസ്ത ശാസ്ത്രജ്ഞരുമായി സംവദിക്കുവാനുള്ള അവസരവും ലഭിച്ചു. മ്യൂസിയം ഡയറക്ടർ എസ് എസ് സോജുവിൻറ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം എൽ എ ബി ഡി ദേവസ്സി, അഡ്വ ടി വി രാജു, പി എസ് ജൂന, പ്രൊഫ കെ ആർ ജനാർദ്ദനൻ, ഡോ ജെല്ലി ലൂയിസ്, മനു ശങ്കർ, ഡോ ജോഷി സി എൽ എന്നിവർ സംസാരിച്ചു.
ReplyForward
|