അന്താരാഷ്ട്ര വനിതാദിനം – മേഖല പരിപാടികൾ: തൃശൂർ ജില്ല

0

13/03/24 തൃശൂർ

1.ചേലക്കര : മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല വനിതാ സംഗമം ജില്ല പ്രസിഡന്റ്‌ പ്രൊഫസർ സി വിമല ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ജൻഡർ വിഷയ സമിതി ചെയർപേഴ്സൺ പ്രൊഫസർ ഗിരിജ തടിയിൽ അധ്യക്ഷത വഹിച്ചു. ചേലക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ പദ്മജ ജില്ലാ പഞ്ചായത്ത്‌ അംഗം കെ ആർ മായ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഹരിത കർമസേനoഗങ്ങൾ, ആശ -അംഗനവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,ചെറുകിട വനിതാ സംരംഭകർ, ജനപ്രതിനിധികൾ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സി എസ് ഉണ്ണികൃഷ്ണൻ, ചേലക്കര മേഖല പ്രസിഡന്റ്‌ കെ സ്ഥാണു നാഥൻ, സെക്രട്ടറി ടി വി മോഹൻദാസ്,മേഖല കമ്മിറ്റി അംഗം ലീല ടീച്ചർ,ചേലക്കര യൂണിറ്റ് സെക്രട്ടറി മേരി ജയന്തി എന്നിവർ സംസാരിച്ചു.

2. കുന്നംകുളം : മേഖലയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാദിനം ആചരിച്ചു. കുന്നംകുളത്ത് ചേർന്ന യോഗത്തിൽ മേഖല വൈസ് പ്രസിഡന്റ് കെ.കെ. അനിത, കണ്ടാണശേരി യൂണിറ്റ് പ്രസിഡന്റ് അഡ്വ. സിന്ധു ഷാജി എന്നിവർ സംസാരിച്ചു. യോഗത്തിൽ എല്ലാ യൂണിറ്റിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു.
3. പുത്തൻചിറ :  “മാറുന്ന ജൻഡർ സങ്കല്പങ്ങളും കേരളത്തിലെ സ്ത്രീകളും” എന്ന വിഷയത്തിൽ 2024 മാർച്ച് 9 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് പുത്തൻചിറ ഗ്രാമീണ വായനശാലയിൽ സംവാദം സംഘടിപ്പിച്ചു. മേഖല വൈസ് പ്രസിഡണ്ട് ടി.ആർ.രമാദേവി സ്വാഗതം ആശംസിച്ചു. മേഖല കമ്മിറ്റിയംഗം ശകുന്തള വേണു അധ്യക്ഷത വഹിച്ചു. എം.ജി.ജയശ്രീ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. തുടർന്ന് സദസ്സിൽനിന്നും വനിതകൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മേഖലാ പ്രസിഡണ്ട് പി.ഡി.ജയരാജ്, മേഖല സെക്രട്ടറി പി.ആർ.ഉണ്ണികൃഷ്ണൻ, മേഖലാ കമ്മിറ്റി അംഗം എ.പി.പോൾ, എം.എ.രാജേന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എം.ജി.ജയശ്രീ ചർച്ചകൾക്ക് ക്രോഡീകരണം നടത്തി സംസാരിച്ചു. പുത്തൻചിറ യൂണിറ്റ് സെക്രട്ടറി അനിത മനോജ് നന്ദി രേഖപ്പെടുത്തി.

4. മുല്ലശ്ശേരി : മുല്ലശ്ശേരിമേഖലയുടെ നേതൃത്വത്തിൽ മാർച്ച് 8 സാർവദേശീയ വനിതാ ദിനാചരണവും, വെങ്കിടങ്ങ് യുണിറ്റ് വാർഷികവും സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് അനുഷ രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ദീപ ആന്റണി വിഷയാവതരണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റ് Dr. C L ജോഷി, മേഖല സെക്രട്ടറി രതി നന്ദൻ, ജില്ലാ കമ്മിറ്റി അംഗം രാമൻ കെ എസ്, മേഖല കമ്മിറ്റി അംഗം രാജേഷ് വി സി, എന്നിവർ സംസാരിച്ചു.

പരിപാടിയിൽ ജനപ്രതിനിധികൾ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.
5.  അന്തിക്കാട് : “ഇത്തിരി നേരം പെൺ കരുത്തിനൊപ്പം” – രാവിലെ 10.30 ന് മണലൂർ യുവ ജന സമിതി പൊതു വായനശാലയിൽ വെച്ച് ആയിരുന്നു പരിപാടി നടന്നത്. കവയത്രി സനീഷ “അറിയുമോ നീയെന്നെ…” എന്നു ആരംഭിക്കുന്ന പരിഷത് ഗീതം ആലപിച്ചു കൊണ്ടാണ് പരിപാടി തുടങ്ങിയത്. യൂണിറ്റ് പ്രസിഡൻ്റ് അഭിജിത്ത് ടി ബി അദ്ധ്യക്ഷത വഹിച്ചു. KSSP അന്തിക്കാട് മേഖല വൈസ് പ്രസിഡൻ്റ് വിജി ശശി മോഡറേറ്റർ ആയിരുന്നു. ഹരിത സഹായ സ്ഥാപനം തൃശൂർ ജില്ല കോഡിനേറ്റർ ചർച്ചയെ ക്രോഡീകരിച്ച് സംസാരിച്ചു.KSSP സംസ്ഥാന വികസന സബ് കമ്മിറ്റി ചെയർമാൻ കെ രാജേഷ് സംസാരിച്ചു. യൂണിറ്റ് പരിധിയിലെ ഹരിത കർമ്മ സേനാ അംഗങ്ങൾ, ADS – CDS പ്രതിനിധികൾ , യൂണിറ്റ് പ്രവർത്തകർ എന്നിവർ പങ്കാളികളായി. യൂണിറ്റ് സെക്രട്ടറി സുഖില സ്വാഗതവും യൂണിറ്റ് ജോ .സെക്രട്ടറി ഷിജി മഹേഷ് നന്ദിയും രേഖപ്പെടുത്തി.
6. ചാലക്കുടി : ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐ. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക വനിതാദിനത്തിന്റെ ഭാഗമായി സെമിനാർ നടത്തി.

പ്രിൻസിപ്പൽ പി. കെ. സുധയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. വിമല *ബോഡിമാറ്റേഴ്സ്* എന്ന വിഷയത്തിൽ ക്ലാസ് എടുത്തു . പി . രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിതാ പി. കെ, എൻ. എസ്. എസ്. അസിസ്റ്റൻറ് പ്രോഗ്രാം കോഡിനേറ്റർ ഹസ്ന , ഈ.ആർ.സന്തോഷ്കുമാർ,ദീപ രാജു, അമൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
7. തൃശൂർ :  വനിതാ ദിനത്തോടനുബന്ധിച്ച്  “പുരുഷാധിപത്യത്തിനു വനിതാ കുറ്റവാളികളുടെ സൃഷ്ടിയിലുള്ള പങ്ക്” എന്ന വിഷയത്തിൽ പ്രൊഫ ഗിരിജ തടിയിൽ വിയ്യൂർ ജയിലിലെ വനിതാ അന്തേവാസികളോട് സംസാരിച്ചു. തൃശൂർ മേഖലയിലെ വിയ്യൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 13 ന് നടന്ന ചടങ്ങിൽ എം ഹരിദാസ്, അനിതാ നാരായണൻ എന്നിവർ പങ്കെടുത്തു.
8. കൊടുങ്ങല്ലൂർ:  ജൻ്ററർ വിഷയ സബ് കമ്മറ്റിയുടെ നേതൃത്യത്തിൽ വനിതാസംഗമം കൊടുങ്ങല്ലൂർ എസ് .എൻ ഡി .പി യുണിയൻ ഹാളിൽ വെച്ച് നടന്നു. ഹരിത സേനാംഗങ്ങൾ, ജനപ്രതിനിധികൾ, ആശാവർക്കേഴ്സ്, ചെറുകിട സംരഭകരും പരിപാടിയിൽ തങ്ങളുടെ അനുഭവ ങ്ങൾ പങ്ക് വെച്ചു. പരിഷത്തിൻ്റെ ജൻ്റ്റർ വിഷയ സമിതി ചെയർമാൻ ശ്രീമതി ടി.കെ. ജമീല ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജൻ്റ റർ വിഷയ സമിതി കൺവീനർ എം. ആർ സുനിൽദത്ത് സ്വാഗതമാശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൂശൂർ ജില്ലാ പ്രസിഡൻ്റ് പ്രൊഫ.സി. വിമല വനിതാ സംഗമം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ്. ചെയർപേഴ്സൻമാരായ ശ്രീദേവി തിലകൻ, പി.എസ്സ്. ശാലിനി, ബബിത റാഫി, റീന ആൻ്റണി, സ്മിത വർഗ്ഗീസ്സ്, എൻ.ജി.ഒ. യുണിയൻ കൊടുങ്ങ ല്ലൂർ എരിയാ സെക്രട്ടറി കെ.കെ.റസിയ , മേഖലാ വൈസ് പ്രസിഡൻ്റ് പ്രൊഫ. അജിത, മേഖലാ പ്രസിഡൻ്റ് കെ.കെ. ഉണ്ണി കൃഷ്ണൻ, സെക്രട്ടറി എ.ബി.മുഹമ്മദ് സഗീർ , ഹണിപീതാംബരൻ, ഗീത സത്യൻ, ബിന്ദു സുധീർ, TK സഞ്ജയൻ, പ്രീതി ടീച്ചർ സുധീർ ഗോപിനാഥ് എന്നീവർ സംസാരിച്ചു. യോഗത്തിന് മേഖലാ ജോയൻ്റ് സെക്രട്ടറി അജിത പടാരിൽ നന്ദി പറഞ്ഞു.
9. ചാവക്കാട് :  “സമകാലീക ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ” എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം ശ്രീ.മനോജ് കുമാർ വിഷയാവതണം നടത്തി. ഇരിങ്ങപ്പുറം യൂണിറ്റ് പരിധിയിലെ ഹരിത കർമ്മ സേനാ അംഗങ്ങൾ, യൂണിറ്റ് പ്രവർത്തകർ എന്നിവർ പങ്കാളികളായി.
10. കോലഴി : മേഖലയിൽ ഒരിടത്ത് ഒഴികെ മുഴുവൻ യൂണിറ്റുകളിലും അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു. മാർച്ച് 7 ന് ആരംഭിച്ച പരിപാടികൾ ഒരാഴ്ച നീണ്ടുനിന്നു. മാർച്ച് 13നാണ് സമാപിച്ചത്. 7 യൂണിറ്റുകളിലായി മൊത്തം 9 പരിപാടികൾ നടന്നു. പരിപാടികളിൽ ശരാശരി 55 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *