വായനദിനം പുസ്തകപ്രചാരണത്തിലൂടെ
പരിഷത്ത് ചിങ്ങവനം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വായനദിനം പുസ്തക പ്രചാരണത്തിലൂടെ ആചരിച്ചു. ഗവണ്മെന്റ് പോളിടെക്നിക് കോളേജ് റിട്ട :പ്രിൻസിപ്പൽ സി. ജി. അനിത ടീച്ചറിന് പുസ്തകം നൽകികൊണ്ട് പരിഷത്ത് കോട്ടയം മേഖല പ്രസിഡൻ്റ് ടി. എസ്. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അനിൽ പി. എം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. സജീവ്, പ്രിൻസി സനൽ എന്നിവർ നേതൃത്വം നൽകി.