ഇരവിപേരൂർ യൂണിറ്റ് വായനമാസാചരണം

0

പത്തനംതിട്ട  മല്ലപ്പള്ളി മേഖലയിലെ ഇരവിപേരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വള്ളംകുളം ഗവ.ഡി.വി.എൽ.പി സ്കൂളിൽ 26 ജൂൺ 2023 തിങ്കൾ രാവിലെ 10 മണിക്ക് വായനമാസാചരണത്തിന്റെ ഭാഗമായി ക്ളാസ് സംഘടിപ്പിച്ചു. കുരുന്നില, പുസ്തകപ്പൂമഴ, അക്ഷരപ്പൂമഴ എന്നിവ ഉപയോഗിച്ചുള്ള വായനാനുഭവം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ജൂൺ ലക്കം യുറീക്കയിലെ സാദിഖിന്റെ കുഴിയാനഏറെപ്പേരെ സ്വന്തം അനുഭവ വിവരണത്തിലേക്കു നയിച്ചു. ആഷിക്കിന്റെ പേരാലിന്റെ ആത്മഗതം“, ഹൃദിക്കിന്റെ എന്റെ കൊതിഎന്നിവയുടെ QR code ഉപയോഗപ്പെടുത്തിയത് കൊച്ചു കൂട്ടുകാർക്ക് നവ്യാനുഭവമായി. ജില്ലാ കമ്മിറ്റിയംഗം വിദ്യാസാഗർജി ക്ളാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *