വായനാസായാഹ്നം സംഘടിപ്പിച്ചു

ടൈറ്റാനിയം യൂണിറ്റ് സംഘടിപ്പിച്ച വായനാസായാഹ്നം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം ടൈറ്റാനിയം യൂണിറ്റ് പ്രതിമാസം സംഘടിപ്പിച്ചുവരുന്ന വായനാസായാഹ്നത്തിന്റെ ജൂലൈ മാസത്തെ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ആർവിജി മേനോൻ രചിച്ച ശാസ്ത്രസാങ്കേതികവിദ്യകളുടെ ചരിത്രം എന്ന പുസ്തകത്തിന്റെ അവതരണം അസീസ് നിർവഹിച്ചു. പി. ഗിരീശൻ, ജോയി, വിമൽ, വി. വേണുഗോപാൽ, ജി. കൃഷ്ണൻകുട്ടി, സെൽവൻ, ആനന്ദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഡോ. അമ്പിളി തോമസ് സ്വാഗതവും ജ്യോതിലക്ഷ്മി നന്ദിയും പറഞ്ഞു.