എം.സി. നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻനായർക്ക് സമ്മാനിച്ചു

0

എം.സി. നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻനായർക്ക് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് സമ്മാനിക്കുന്നു.

എം.സി നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻ നായർക്ക് സമർപ്പിച്ചു. തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയം ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് പുരസ്‌കാരം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിസന്റ് ജെ. ശശാങ്കൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കാവുമ്പായി ബാലകൃഷ്ണൻ എം.സി നമ്പൂതിരിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി.
പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഡോ. കെ. രാജശേഖരൻ നായർ ‘കണ്ട് കേട്ട് തൊട്ടറിയുന്ന ലോകങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. ബി. ഇക്ബാൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാസ്ത്രഗതി എഡിറ്റർ ഡോ. രതീഷ് കൃഷ്ണൻ സ്വാഗതവും ശാസ്ത്രഗതി എഡിറ്റോറിയൽ മെമ്പർ ഡോ. റസീന നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *