ബാലവേദി വെള്ളിക്കോത്ത് യൂണിറ്റ് ബാലോത്സവം
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐൻസ്റ്റീൻ ബാലവേദി വെള്ളിക്കോത്ത് യൂണിറ്റ് ബാലോത്സവം 13 7 2024 ശനിയാഴ്ച രണ്ടു മണി മുതൽ 5 മണി വരെ അടോട്ട് ജോളി ക്ലബ്ബിൽ വെച്ച് നടന്നു. യൂണിറ്റ് സെക്രട്ടറി സജിത സ്വാഗതം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ദിനേശൻ അധ്യക്ഷനായി. പരിഷത്ത് പ്രവർത്തകൻ മുരളി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡണ്ട് വിടികെ, സംസാരിച്ചു. പരിഷത്ത് പ്രവർത്തകരായ വിനോദ് മാഷ് പണ്ടാരത്തിൽ അമ്പു മാഷ്, ജില്ലാ ബാലവേദി കൺവീനർ രമേശൻ മാഷ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ഓലകൊണ്ടും പേപ്പർ കൊണ്ടും ഉള്ള കരകൗശല വസ്തുക്കൾ കുട്ടികൾക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു
ശാസ്ത്രത്തിന്റെ രീതികളെ കുറിച്ചുള്ള രമേശൻ മാഷുടെ ക്ലാസും, വിനോദ് മേൽപുരത്തിന്റെ മഴമാപിനി നിർമാണവും കുട്ടികൾക്കു ഏറെ കൗതുകമായി. ഏട്ടടി നീളമുള്ള തെയ്യത്തിൻ്റെ രൂപം നിർമിച്ച നിവേദ് കൃഷ്ണയെ പരിഷത്ത് പുസ്തകങ്ങൾ നൽകി ആദരിച്ചു. ബാലസംഘം അജാനൂർ യൂണിറ്റ് പ്രസിഡന്റ് ഗിരീശ ആശംസ അർപ്പിച്ചു. ഐൻസ്റ്റിൻ ബാലവേദി പ്രസിഡന്റ് ആയി ആര്യ തേജസിനെയും, സെക്രട്ടറി ആയി നവതേജ് കെ വി യെയും തിരഞ്ഞെടുത്തു. പരിഷത്ത് പ്രവർത്തകരായ കെ വാസു, പ്രസന്ന, രേണുക അഡ്വ: സതി, ഗിരിജ, ധന്യ, ഉഷ. വിവി തുടങ്ങിയവർ നേതൃത്വം നൽകി.