വിദ്യാഭ്യാസജാഥ കണ്ണൂർ ജില്ലയിൽ
തോൽപ്പിച്ചാൽ നിലവാരം കൂടുമോ
ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നീ മുദ്രാവാക്യങ്ങളുമായി 2024 നവംബർ 14 ന് കാസർഗോഡ് നിന്നും ആരംഭിച്ച വിദ്യാഭ്യാസ ജാഥകൾ
നവംബർ 16 ന് കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണൂർ ജില്ലയിലേയ്ക്ക് പ്രവേശിച്ചു . സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി ടീച്ചർ ക്യാപ്റ്റനായ ജാഥയ്ക്ക് ഓണംകുന്നിലും മാത്തിലും സ്വീകരണം നൽകി. ഓണം കുന്നിലെ ജാഥാ സ്വീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി അപ്പുക്കുട്ടൻ ഉൽഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ടി.കെ. മീരാഭായി ടീച്ചർ ജാഥാ വിശദീകരണം നടത്തി. മാത്തിൽ സ്വീകരണ കേന്ദ്രത്തിൽ ഡോ. എം.വി ഗംഗാധരൻ ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
ഡോ. പി.വി. പുരുഷോത്തമൻ നയിക്കുന്ന ജാഥയ്ക്ക് പിലാത്തറ , ചെറുകുന്ന് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
പിലാത്തറ കേന്ദ്രത്തിലെ സ്വീകരണ യോഗത്തിൽ
അധ്യക്ഷത – നന്ദിനിക്കുട്ടി പി.കെ അധ്യക്ഷത വഹിച്ചു.
ജാഥക്യാപ്റ്റൻ ഡോ. പി.വി. പുരുഷോത്തമൻ, എം. ദിവാകരൻ, പി.വി. ജയശ്രീ , മോഹൻ കുമാർ, ഹനീഷ് കെ എന്നിവർ സംസാരിച്ചു.
ചെറുകുന്ന് കേന്ദ്രത്തിലെ സ്വീകരണ കേന്ദ്രത്തിൽ വി.രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.പി. പ്രദീപ് കുമാർ, ഡോ.. പി.വി. പുരുഷോത്തമൻ, ധന്യാറാം എന്നിവർ സംസാരിച്ചു.
രണ്ട് കേന്ദ്രങ്ങളിലും ബാലവേദി കൂട്ടുകാർ പാട്ടുകൂട്ടം അവതരിപ്പിച്ചു.