വിദ്യാഭ്യാസജാഥ – അഞ്ചാം ദിവസം കണ്ണൂർ ജില്ല
തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യവുമായി
സംഘടിപ്പിച്ചിരിക്കുന്ന വിദ്യാഭ്യാസജാഥ അഞ്ചാം ദിവസം കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി.
വി.വി. ശ്രീനിവാസൻ വൈസ് ക്യാപ്റ്റനും കെ.വി വിനോദ് കുമാർ ജാഥാ മാനേജരും സജീവൻ .ടി. എസ്, പ്രദീപ് കുമാർ .കെ.പി, ധന്യാറാം , ഡോ. എം.വി ഗംഗാധരൻ എന്നിവർ അംഗങ്ങളുമായുള്ള ജാഥ 2024 നവംബർ 18 ന് രാവിലെ മുഴുപ്പിലങ്ങാട് നിന്ന് ആരംഭിച്ച് ചിറക്കുനി, തലശ്ശേരി , പാനൂർ , എന്നീ കേന്ദ്രങ്ങളി ലൂടെ സഞ്ചരിച്ച് വൈകുന്നേരം മൊകേരിയിൽ സമാപിച്ചു.
മുഴുപ്പിലങ്ങാട് രാമകൃഷ്ണൻ മാഷിൻ്റെ ഗാനാലാപനത്തോടുകൂടി ജാഥാ സ്വീകരണം ആരംഭിച്ചു. ചിറക്കുനിയിൽ സജീവൻ. റ്റി. എസ് ജാഥാ വിശദീകരണം നടത്തി. തലശ്ശേരിയിൽ വി.വി ശ്രീനിവാസനും പാനൂരിൽ ഡോ. എം.വി ഗംഗാധാരനും
വിദ്യാഭ്യാസ ജാഥയ്ക്ക് ആധാരമായ വിഷയങ്ങൾ വിശദീകരിച്ചു.
കേന്ദ്ര നിർവാഹക സമിതി അംഗം സുരേഷ് ബാബു പി വൈസ് ക്യാപ്റ്റനും പി.കെ. സുധാകരൻ മാനേജരും പി.വി. ദിവാകരൻ കെ.ആർ. അശോകൻ , കടൂർ രമേശൻ, പി.വി. ജയശ്രീ എ.എം. ബാല കൃഷ്ണൻ എന്നിവർ അംഗങ്ങളുമായുള്ള ജാഥ മട്ടന്നൂരിൽ നിന്നും ആരംഭിച്ച് കുത്തുപ്പറമ്പ്, ചിറ്റാരിപ്പറമ്പ്, പേരാവൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കേളകത്ത് സമാപിച്ചു. കെ.ആർ. അശോകൻ , പി.വി ദിവാകരൻ, സുരേഷ് ബാബു.പി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.