വിദ്യാഭ്യാസജാഥ എറണാകുളം ജില്ലയിൽ
തോൽപ്പിച്ചാൽ നിലവാരം കൂടുമോ , ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നീ മുദ്രാവാക്യങ്ങളുമായി 2024 നവംബർ 14 ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച വിദ്യാഭ്യാസജാഥ 2024 നവംബർ 28 ന് തീയതികളിൽ എറണാകുളം ജില്ലയിൽ പര്യടനം ആരംഭിച്ചു.
പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാഭായി നയിക്കുന്ന ജാഥ ജില്ലയിലെ ആദ്യ കേന്ദ്രമായ അത്താണിയിൽ നിന്ന് ആരംഭിച്ചു. തുടർന്ന് കൊട്ടുവള്ളിക്കാട്, ചെറായി,പള്ളുരുത്തി വെളി തുടങ്ങിയ ജാഥാ കേന്ദ്രങ്ങങ്ങളിലെ സ്വീകരണത്തിനുശേഷം ആദ്യ ദിനം ജാഥ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അവസാനിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രൊഫ. പി കെ രവീന്ദ്രൻ
നിർവാഹക സമിതിയംഗങ്ങളായ എൽ. ഷൈലജ,
വി.മനോജ്, ജില്ലാസംഘാടക സമിതി കൺവീനർ സിപി പോൾ. പ്രൊഫ. പി കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
രണ്ടാം ദിവസത്തെ ജാഥ വെള്ളിയാഴ്ച കാക്കനാട് തെങ്ങോട് സ്വീകരണ കേന്ദ്രത്തിൽ നിന്ന് ആരംഭിക്കും.
എരൂർ തൃപ്പൂണിത്തുറ സ്റ്റാച്ചു ഉദയംപേരൂർ നടക്കാവ് മുളന്തുരുത്തി പള്ളിത്താഴം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പിറവം തിരുമാറാടിയിൽ അവസാനിക്കും.