വിദ്യാഭ്യാസജാഥയ്ക്ക് മലപ്പുറം ജില്ലയിൽ ആവേശകരമായ സ്വീകരണം

0

തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ മീരാഭായി ടീച്ചറുടെ നേതൃത്വത്തിൽ 2024 നവംബർ 14 ന് കാസർഗോഡ് നിന്നാരംഭിച്ച സംസ്ഥാന വിദ്യാഭ്യാസജാഥ നവംബർ 22, 23 തീയതികളിൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തി. 

കെ.ടി രാധാകൃഷ്ണൻ വൈസ് ക്യാപ്റ്റനും പി. രമേഷ് കുമാർ മാനേജരും പി.വി. ദിവാകരൻ, എ.എം. ബാലകൃഷ്ണൻ , ഇ . വിലാസിനി എന്നിവർ അംഗങ്ങളുമായ ഒന്നാം ജാഥ 22.11. 2024 ന് അരീക്കോട്, കടുങ്ങല്ലൂർ, കാടപ്പടി, പാലാണി, മലപ്പുറം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. അരീക്കോട് കേന്ദ്രത്തിൽ എ.എം ബാലകൃഷ്ണൻ, കടുങ്ങല്ലൂരിൽ രമേശൻ കടൂർ , കെ.ടി. രാധാകൃഷ്ണൻ കാടപ്പടിയിൽ കെ.ടി രാധാകൃഷ്ണൻ, എം.എസ് മോഹനൻ പാലാണിയിൽ ഏ.എം ബാലകൃഷ്ണൻ , കെ.ടി രാധാകൃഷ്ണൻ മലപ്പുറത്ത് കെ.ടി രാധാകൃഷ്ണൻ പി.വി ദിവാകരൻ എന്നിവർ യഥാക്രമം ജാഥ വിശദീകരണവും ജാഥാ സ്വീകരണവും ഏറ്റുവാങ്ങി. 

കെ. മനോഹരൻ വൈസ് ക്യാപ്റ്റനും സി.പി. സുരേഷ് ബാബു മനേജരും ഡോ . പി.എം. നാരായണനുണ്ണി, ഡോ. കെ. രമേഷ്, 

ഡോ. ബ്രിജേഷ്. വി.കെ, വിനോദ് കുമാർ എന്നിവർ അംഗങ്ങളുമായുള്ള രണ്ടാം ജാഥ കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ, നിലമ്പൂർ, എടക്കര എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

കൊണ്ടോട്ടിയിൽ വിനോദ് കുമാർ, മഞ്ചേരിയിൽ മനോഹരൻ .കെ , എടവണ്ണയിൽ ഡോ . കെ. രമേഷ്, നിലമ്പൂരിൽ ഡോ. നാരായണനുണ്ണി, എടക്കരയിൽ ഡോ. ബ്രിജേഷ് . വി.കെ എന്നിവർ ജാഥ മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യങ്ങൾ വിശദീകരിച്ചു. എല്ലാ കേന്ദ്രത്തിലും ടി.കെ. മീരാഭായി ടീച്ചർ ജാഥാ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു.

     

      2024 നവംബർ 23 ന് കുറ്റിപ്പുറത്ത് നിന്നും ആരംഭിച്ച ഒന്നാം ജാഥയിൽ കെ.ആർ . അശോകൻ , പി രമേഷ് കുമാർ എന്നിവർ വൈസ് ക്യാപ്റ്റൻ്റെയും ജാഥാ മാനേജരുടെയും ചുമതലകൾ നിർവഹിച്ചു. വി.വി. ശ്രീനിവാസൻ, വി.വി. മണികണ്ഠൻ , മധു .എം , പി.വി. ദിവാകരൻ എന്നിവർ അംഗങ്ങളായ ജാഥ കുറ്റിപ്പുറം, തിരൂർ, ചമ്രവട്ടം, പൊന്നാനി, വട്ടംകുളം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥാ വിശദീകരണം നടത്തി. കുറ്റിപ്പുറത്ത് കെ.ആർ അശോകൻ , പി.വി. ദിവാകരൻ, തിരൂരിൽ വി.വി. ശ്രീനിവാസൻ , കെ.ആർ . അശോകൻ ചമ്രവട്ടത്ത് വി.വി. ശ്രീനിവാസൻ, കെ.ആർ അശോകൻ പൊന്നാനിയിൽ മധു.എം. വി, കെ.ആർ. അശോകൻ വട്ടം കുളം കേന്ദ്രത്തിൽ വി.വി. മണികണ്ഠൻ, വി.വി. ശ്രീനിവാസൻ, കെ.ആർ. അശോകൻ എന്നിവർ ജാഥാ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു.

വണ്ടൂരിൽ നിന്നും ആരംഭിച്ച രണ്ടാമത്തെ ജാഥ കരുവാരക്കുണ്ട്, മേലാറ്റൂർ, പെരിന്തൽ മണ്ണ, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വലിയ കുന്നിൽ സമാപിച്ചു. ഡോ. രമേഷ്, വി.രാമൻകുട്ടി, എം. ദിവാകരൻ, ബാബു. പി.പി, ഡോ. മുബാറക് സാനി എന്നിവർ ഈ ജാഥയിൽ അംഗങ്ങളായിരുന്നു.

വണ്ടൂരിൽ കെ. മനോഹരൻ , കരുവാരക്കുണ്ട് ടി.കെ. മീരാഭായി ടീച്ചർ, മേലാറ്റൂരിലും പെരിന്തൽമണ്ണയിലും വി. രാമൻകുട്ടി , വലിയ കുന്നിൽ ഡോ.കെ. രമേഷ് എന്നിവർ ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ജാഥാ ക്യാപ്റ്റൻ എല്ലാ കേന്ദ്രങ്ങളിലും ജാഥ സ്വീകരണത്തിന് നന്ദി പറഞ്ഞു.

      ഇരുപത് ജാഥാ സ്വീകരണ കേന്ദ്രങ്ങളാണ് മലപ്പുറം ജില്ലയിലുണ്ടായിരുന്നത്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു. ആയിരം സെറ്റ് ലഘുലേഖകൾ ജാഥാ ജില്ലയിൽ പ്രചരിപ്പിച്ചു. മുന്നൂറോളം പേർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലഘുലേഖ വാങ്ങി ജാഥയെ സ്വീകരിച്ചു. ഓരോ കേന്ദ്രത്തിലും ശേഖരിച്ച ഒപ്പുകൾ ജാഥാ ക്യാപ്റ്റന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *